സൊ​മാ​ലി​യ​ൻ മീ​ൻ​പി​ടി​ത്ത ബോ​ട്ടി​ൽ​നി​ന്ന് വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി
Sunday, December 9, 2018 1:13 PM IST
കൊ​ച്ചി: സൊ​മാ​ലി​യ​ൻ മീ​ൻ​പി​ടി​ത്ത ബോ​ട്ടി​ൽ​നി​ന്നു നാ​വി​ക​സേ​ന വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി. സൊ​മാ​ലി​യ​ൻ തീ​ര​ത്തു​നി​ന്ന് 25 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ സൊ​ക്രോ​ട്ട ദ്വീ​പി​നു സ​മീ​പ​ത്തു​നി​ന്നാ​ണു ശ​നി​യാ​ഴ്ച ആ​യു​ധ ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

ഏ​ദ​ൻ ക​ട​ലി​ടു​ക്കി​ൽ ക​ട​ൽ​ക്കൊ​ള്ള​ക്കാ​രി​ൽ​നി​ന്നു സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലാ​യ സു​ന​യ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​യു​ധ ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ബോ​ട്ട് പ​രി​ശോ​ധി​ക്ക​വെ​യാ​ണു ക​ണ്ടെ​ത്ത​ൽ.

എ​കെ 47 തോ​ക്കു​ക​ൾ, ലൈ​റ്റ് മെ​ഷീ​ൻ ഗ​ണ്‍, മ​റ്റ് വെ​ടി​ക്കോ​പ്പു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ക​ട​ൽ​ക്കൊ​ള്ള​ക്കാ​രു​ടെ സാ​ന്നി​ധ്യം ഏ​റെ​യു​ള്ള സൊ​മാ​ലി​യ​ൻ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​ൻ നാ​വി​ക സേ​ന നി​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.