അ​ഡ്‌ലെയ്ഡി​ൽ അ​ന്ത്യം ആ​വേ​ശ​ത്തി​ലേ​ക്ക്; ഓ​സീ​സി​നു ജ​യി​ക്കാ​ൻ 219 റ​ണ്‍​സ് കൂ​ടി
Sunday, December 9, 2018 1:23 PM IST
അ​ഡ്ലെ​യ്ഡ്: അ​ഡ്‌ലെയ്ഡ് ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 323 റ​ണ്‍​സ് ല​ക്ഷ്യ​ത്തി​ലേ​ക്കു ബാ​റ്റു വീ​ശു​ന്ന ഓ​സ്ട്രേ​ലി​യ​യ്ക്കു ജ​യി​ക്കാ​ൻ വേ​ണ്ട​ത് 219 റ​ണ്‍​സ്, ഇ​ന്ത്യ​ക്കു ജ​യി​ക്കാ​ൻ ആ​റും വി​ക്ക​റ്റും.

നാ​ലാം ദി​വ​സം ക​ളി നി​ർ​ത്തു​ന്പോ​ൾ 104/4 എ​ന്ന നി​ല​യി​ലാ​ണ് ഓ​സീ​സ്. ഷോ​ണ്‍ മാ​ർ​ഷ് (31), ട്രാ​വി​സ് ഹെ​ഡ് (11) എ​ന്നി​വ​രാ​ണു ക്രീ​സി​ൽ. ആ​ര​ണ്‍ ഫി​ഞ്ച് (11), മാ​ർ​ക്വ​സ് ഹാ​രി​സ് (26), ഉ​സ്മാ​ൻ ഖ​വാ​ജ (8), പീ​റ്റ​ർ ഹാ​ൻ​സ്കോ​ന്പ് (14) എ​ന്നി​വ​ർ​ക്ക് ഓ​സീ​സി​നാ​യി കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ന്ത്യ​ക്കാ​യി മു​ഹ​മ്മ​ദ് ഷാ​മി, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം നേ​ടി.

നാ​ലാം ദി​നം കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പ​ടു​ത്തു​യ​ർ​ത്തു​ന്ന​തു ല​ക്ഷ്യ​മി​ട്ടു ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​യെ ഓ​സീ​സ് 307-നു ​പു​റ​ത്താ​ക്കി. ആ​റു വി​ക്ക​റ്റ് നേ​ടി​യ ന​ഥാ​ൻ ലി​യോ​ണി​ന്‍റെ ബൗ​ളിം​ഗാ​ണ് നാ​ലാം ദി​നം ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്. ഒ​ന്നാം ഇ​ന്നിം​ഗ്സി​ലെ സെ​ഞ്ചു​റി വീ​ര​ൻ ചേ​തേ​ശ്വ​ർ പു​ജാ​ര (71), അ​ജി​ൻ​ക്യ ര​ഹാ​നെ (70) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് മി​ക​ച്ച വി​ജ​യ​ല​ക്ഷ്യം പ​ടു​ത്തു​യ​ർ​ത്താ​ൻ സ​ന്ദ​ർ​ശ​ക​രെ സ​ഹാ​യി​ച്ച​ത്.

151/3 എ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​ക്കാ​യി പു​ജാ​ര​യും ര​ഹാ​നെ​യും ക​രു​ത​ലോ​ടെ​യാ​ണു നീ​ങ്ങി​യ​ത്. സ്കോ​ർ 234 വ​രെ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്താ​തെ ക​ളി​ച്ച ഇ​ന്ത്യ​യെ, പു​ജാ​ര​യെ പു​റ​ത്താ​ക്കി ലി​യോ​ണ്‍ പി​ന്നോ​ട്ട​ടി​ച്ചു. നാ​ലാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 87 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഹ​നു​മ വി​ഹാ​രി​ക്കു പ​ക​രം ആ​ദ്യ ടെ​സ്റ്റി​ൽ അ​വ​സ​രം ല​ഭി​ച്ച രോ​ഹി​ത് ശ​ർ​മ (1) വ​ന്ന​പോ​ലെ മ​ട​ങ്ങി. ട്വ​ന്‍റി 20 മൂ​ഡി​ലാ​യി​രു​ന്ന ഋ​ഷ​ഭ് പ​ന്ത് 16 പ​ന്തി​ൽ​നി​ന്ന് 28 റ​ണ്‍​സ് അ​ടി​ച്ച് ലി​യോ​ണി​ന് ഇ​ര​യാ​യി പ​വ​ലി​യ​നി​ൽ തി​രി​ച്ചെ​ത്തി. നാ​ലു ബൗ​ണ്ട​റി​യും ഒ​രു സി​ക്സ​റും പ​റ​ത്തി​യ പ​ന്ത് വ​ന്പ​ൻ ഷോ​ട്ടി​നു ശ്ര​മി​ച്ചാ​ണു മ​ട​ങ്ങി​യ​ത്.

അ​ശ്വി​ൻ (5) മ​ട​ങ്ങി​യ അ​തേ സ്കോ​റി​ൽ​ത​ന്നെ ര​ഹാ​നെ​യും വീ​ണ​തോ​ടെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം എ​ന്ന ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ അ​സ്ഥാ​ന​ത്താ​യി. പി​ന്നെ​ല്ലാം പെ​ട്ടെ​ന്നാ​യി​രു​ന്നു അ​ക്കൗ​ണ്ട് തു​റ​ക്കും​മു​ന്പു​ത​ന്നെ മു​ഹ​മ്മ​ദ് ഷാ​മി​യെ​യും ഇ​ഷാ​ന്ത് ശ​ർ​മ​യെ​യും മ​ട​ക്കി ആ​തി​ഥേ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​നു തി​ര​ശീ​ല​യി​ട്ടു. മൂ​ന്നു വി​ക്ക​റ്റു​മാ​യി മി​ച്ച​ൽ സ്റ്റാ​ർ​ക് ലി​യോ​ണി​നു മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.