വർഗീയ മതിലെന്ന് മുനീർ; നിയമസഭയിൽ ഭരണ-പ്രതിപക്ഷ കൈയാങ്കളി
Thursday, December 13, 2018 11:53 AM IST
തിരുവനന്തപുരം: വനിതാ മതിലിനെ വർഗീയ മതിലെന്ന് വിളിച്ച മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ.മുനീറിന്‍റെ പ്രസ്താവനയുടെ പേരിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൈയാങ്കളി. വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിക്കുന്നതിനിടെയാണ് മുനീർ വർഗീയ മതിൽ എന്ന പരാമർശം നടത്തിയത്. ഇതോടെ ഭരണപക്ഷ അംഗങ്ങൾ ഇരിപ്പിടത്തിൽ നിന്നും എണീറ്റ് പ്രതിഷേധം തുടങ്ങി. പിന്നാലെ പ്രതിപക്ഷവും രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമായി.

വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ അംഗങ്ങൾ സഭ വിട്ടു പുറത്തുപോകുന്നതിനിടെ വീണ്ടും പ്രകോപനവുമായി ഭരണപക്ഷ അംഗങ്ങൾ എത്തിയതോടെയാണ് ഉന്തും തള്ളുമായത്. ഭരണപക്ഷ എംഎൽഎ വി.ജോയിയും പ്രതിപക്ഷ അംഗം പി.കെ.ബഷീറും ഒരുപടികൂടി കടന്ന് അടിപിടി വരെ നടത്തി. മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

നിയമസഭയുടെ ചരിത്രത്തിലുണ്ടാകാത്ത രീതിയിലുള്ള പ്രതികരണങ്ങളാണ് ഭരണപക്ഷത്തിന്‍റെ ഭാഗത്തു നിന്നുമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സഭയ്ക്ക് നാണക്കേടുണ്ടാക്കരുതെന്ന് സ്പീക്കറും അംഗങ്ങളെ ഓർമിപ്പിച്ചു.

തു​ല്യ​നീ​തി​ക്ക് വേ​ണ്ടി​യാ​ണ് വ​നി​താ മ​തി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും അ​ന്ത​സ് ഉ​യ​ർ​ത്താ​നു​മാ​ണ് വ​നി​താ മ​തി​ൽ എന്ന ആശയം മുന്നോട്ടുവച്ചത്. ന​വോ​ത്ഥാ​ന​ത്തി​ലൂ​ടെ​യാ​ണ് കേ​ര​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​നാ​ചാ​ര​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ത്യാ​ഗ്ര​ഹം ന​ട​ത്തു​ന്ന യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​രു​ടെ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം രാ​വി​ലെ ചോ​ദ്യോ​ത്ത​ര​വേ​ള ബഹിഷ്കരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.