ഇറീഡിയം നെക്സ്റ്റ് പദ്ധതി: ഉപഗ്രഹ വിക്ഷേപണം പൂർത്തിയാക്കി സ്പേസ് എക്സ്
Saturday, January 12, 2019 2:00 AM IST
വാ​ഷിം​ഗ്ട​ൺ: സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ റി​സ​ർ​ച്ച് ക​മ്പ​നി​യാ​യ സ്പേ​സ് എ​ക്സ് ഈ ​വ​ര്‍​ഷ​ത്തെ ബ​ഹി​രാ​കാ​ശ ഉ​ദ്യ​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു. പ​ങ്കാ​ളി​യാ​യ ഇ​റീ​ഡി​യം-8​ന്‍റെ പ​ത്ത് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വി​ക്ഷേ​പ​ണ​ത്തി​ലൂ​ടെ ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ച്ചു. ക​മ്പ​നി​യു​ടെ വി​ശ്വ​സ്ത റോ​ക്ക​റ്റാ​യ ഫാ​ൽ​ക്ക​ൺ 9-ആ​ണ് ഉ​പ​ഗ്ര​ഹ​ത്തെ​യും വ​ഹി​ച്ചു​കൊ​ണ്ട് ആ​കാ​ശ​ത്തേ​ക്ക് കു​തി​ച്ചു​യ​ർ​ന്ന​ത്.

ക​ലി​ഫോ​ർ​ണി​യ​യി​ലെ വ്യോ​മ​സേ​ന ആ​സ്ഥാ​ന​ത്ത് നി​ന്നും വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 8.46 നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. താ​ഴ്ന്ന ഭൂ​സ്ഥി​ര ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ നി​ന്നും വാ​ര്‍​ത്താ​വി​നി​മ​യ സേ​വ​നം ന​ല്‍​കു​ന്ന ഇ​റീ​ഡി​യം നെ​ക്സ്റ്റ് പ​ദ്ധ​തി​യു​ടെ അ​വ​സാ​ന ബാ​ച്ച് ഉ​പ​ഗ്ര​ങ്ങ​ളാ​ണ് വി​ക്ഷേ​പി​ച്ച​ത്. വി​ക്ഷേ​പി​ച്ച് പ​ത്ത് മി​നി​റ്റി​ന് ശേ​ഷം റോ​ക്ക​റ്റ് ബൂ​സ്റ്റ​ര്‍ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ല്‍ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ഡ്രോ​ണ്‍ പാ​ഡി​ല്‍ വ​ന്നി​റ​ങ്ങി.



നെ​ക്‌​സ്റ്റ് പ​ദ്ധ​തി​ക്ക് വി​വി​ധ ബാ​ച്ചു​ക​ളി​ലാ​യി വേ​ണ്ടി 75 ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് സ്പേ​സ് എ​ക്സ് വി​ക്ഷേ​പി​ച്ച​ത്. ഇ​തി​ലൂ​ടെ 1997-2002 കാ​ല​ഘ​ട്ട​ത്തി​ൽ ഇ​റീ​ഡി​യം ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ച ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​റീ​ഡി​യം-8 വി​ക്ഷേ​പ​ണ​ത്തി​ന്‍റെ ലൈ​വ് വീ​ഡി​യോ സ്പേ​സ് എ​ക്‌​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.