ശ​ബ​രി​മ​ല​യി​ൽ​നി​ന്നും പോ​ലീ​സ് തി​രി​ച്ചി​റ​ക്കി​യ യു​വ​തി​ക​ൾ നി​രാ​ഹാ​ര​ത്തി​ൽ
Wednesday, January 16, 2019 10:41 AM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ൽ​നി​ന്നും പോ​ലീ​സ് തി​രി​ച്ചി​റ​ക്കി​യ യു​വ​തി​ക​ൾ നി​രാ​ഹാ​ര​ത്തി​ൽ. ഇ​ന്ന് രാ​വി​ലെ​യാ​ണ് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ രേ​ഷ്മാ നി​ഷാ​ന്ത്, ഷ​നി​ല എന്നി യു​വ​തി​ക​ളെ പോ​ലീ​സ് പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു തി​രി​ച്ചി​റ​ക്കി​യ​ത്.

ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇവർ നി​രാ​ഹാ​രം ന​ട​ത്തു​ന്ന​ത്. പോ​ലീ​സ് പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും യു​വ​തി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. അ​റ​സ്റ്റു ചെ​യ്യു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് പോ​ലീ​സ് ത​ങ്ങ​ളെ തി​രി​ച്ചി​റ​ക്കി​യ​ത്. നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ആ​ണെ​ന്നും അ​ടു​ത്ത നീ​ക്കം അ​റി​യി​ല്ലെ​ന്നും യു​വ​തി​ക​ൾ പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് ഇ​രു​വ​രും ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി പ​മ്പ​യി​ലെ​ത്തി​യ​ത്. തു​ട​ർ​ന്നു മു​ന്നോ​ട്ടു പോ​യ യു​വ​തി​ക​ളെ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ, പി​ൻ​മാ​റാ​ൻ ത​യാ​റ​ല്ലെ​ന്ന് ഇ​വ​ർ പോ​ലീ​സി​നെ നി​ല​പാ​ട് അ​റി​യി​ച്ചി​രു​ന്നു. വ്ര​തം എ​ടു​ത്താ​ണ് ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ​തെ​ന്നാ​യി​രു​ന്നു ഇ​വ​ർ പ​റ​ഞ്ഞി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.