ഹൈ​ക്കോ​ട​തി​ക്ക് പു​ല്ലു​വി​ല; കെ​എ​സ്ആ​ർ​ടി​സി പ​ണി​മു​ട​ക്കി​ൽ മാ​റ്റ​മില്ലെ​ന്ന് സ​മ​ര​സ​മി​തി
Wednesday, January 16, 2019 4:00 PM IST
കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ത​ട​ഞ്ഞ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന് പു​ല്ലു​വി​ല. പ​ണി​മു​ട​ക്കി​ൽ മാ​റ്റ​മി​ല്ലെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി അ​റി​യി​ച്ചു.

കെ​എ​സ്ആ​ർ​ടി​സി പ​ണി​മു​ട​ക്കി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി പ​ണി​മു​ട​ക്ക് ത​ട​ഞ്ഞ​ത്. സ​ർ​ക്കാ​രു​മാ​യു​ള്ള ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​യി​ൽ സ​മ​ര​ക്കാ​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വ്യാ​ഴാ​ഴ്ച മു​ത​ൽ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

നാ​ട്ടു​കാ​രെ കാ​ണി​ക്കാ​ൻ സ​മ​രം ന​ട​ത്ത​രു​തെ​ന്നു പ​റ​ഞ്ഞ കോ​ട​തി പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ശ്ര​മം ന​ട​ക്കു​ന്പോ​ൾ എ​ന്തി​നാ​ണ് സ​മ​ര​മെ​ന്നും ചോ​ദി​ച്ചി​രു​ന്നു. ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.