ആ​ല​പ്പാ​ട്, ഖ​ന​നം ചെ​യ്തെ​ടു​ക്കു​ന്ന ക​ണ്ണീ​ർ: സ​മ​ര​ക്കാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യ്ക്ക്
Wednesday, January 16, 2019 4:50 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പാ​ട് ക​രി​മ​ണ​ൽ ഖ​ന​നം ന​ട​ത്തു​ന്ന​തി​നെ​തി​രെ സ​മ​രം ന​ട​ത്തു​ന്ന​വ​രു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ച​ർ​ച്ച ന​ട​ത്തും. വ്യാ​ഴാ​ഴ്ച യാ​ണ് മു​ഖ്യ​മ​ന്ത്രി സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​ത്.

ആ​ല​പ്പാ​ട് ഖ​ന​ന ആ​ഘാ​തം പ​ഠി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കും. ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് വ​രും​വ​രെ സീ ​വാ​ഷിം​ഗ് നി​ർ​ത്തി​വ​യ്ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.

സ​മ​ര​ക്കാ​രു​മാ​യി വ്യാ​ഴാ​ഴ്ച വ്യ​വ​സാ​യ മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തും. അ​തേ​സ​മ​യം, ഖ​ന​നം പൂ​ര്‍​ണ​മാ​യി നി​ര്‍​ത്തി​വ​യ്ക്കി​ല്ലെ​ന്ന് യോ​ഗ​ത്തി​ന് ശേ​ഷം ക​രു​നാ​ഗ​പ്പ​ള്ളി എം​എ​ല്‍​എ ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ശാ​സ്ത്രീ​യ​മാ​യി ന​ട​ക്കു​ന്ന ഖ​ന​നം തു​ട​രും. തീ​രം ഇ​ടി​യാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം സീ ​വാ​ഷി​ങ് ആ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

ആ​ല​പ്പാ​ട് ഖ​ന​നം നി​രീ​ക്ഷി​ക്കാ​ന്‍ ക​ല​ക്ട​റും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങു​ന്ന പ്ര​ത്യേ​ക സ​മ​തി​ക്ക് രൂ​പം ന​ല്‍​കും. സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​യ്ക്ക് ക്ഷ​ണി​ച്ചാ​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ വി​ഷ​യ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലും കേ​സെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.