ജെ​ല്ലി​ക്കെ​ട്ടി​ന് ആ​രം​ഭം; അ​വ​ണി​യാ​പു​ര​ത്തെ ജേ​താ​വ് ബി​ബി​എ ബി​രു​ദ​ധാ​രി
Thursday, January 17, 2019 3:44 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ജെ​ല്ലി​ക്കെ​ട്ടി​ന് ആ​രം​ഭം. പൊ​ങ്ക​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ജെ​ല്ലി​ക്കെ​ട്ട് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മ​ധു​ര​യി​ലാ​ണ് ഒൗ​ദ്യോ​ഗി​ക തു​ട​ക്കം കു​റി​ച്ച​ത്. ആ​ദ്യ ദി​നം 100-ൽ ​അ​ധി​കം പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണു റി​പ്പോ​ർ​ട്ട്.

അ​വ​ണി​യാ​പു​രം, പാ​ല​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ജെ​ല്ലി​ക്കെ​ട്ടി​ലാ​ണ് ആ​ളു​ക​ൾ​ക്കു പ​രി​ക്കേ​റ്റ​ത്. ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 500 കാ​ള​ക​ളും 450 മ​ത്സ​രാ​ർ​ഥി​ക​ളു​മാ​ണ് പാ​ല​മേ​ട്ടി​ൽ ജെ​ല്ലി​ക്കെ​ട്ടി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. അ​വ​ണി​യാ​പു​ര​ത്ത് 450 കാ​ള​ക​ളും 550 ഇ​ണ​ക്ക​ലു​കാ​രും എ​ത്തി. ഇ​വി​ടെ ബി​ബി​എ ബി​രു​ദ​ധാ​രി​യാ​യ തി​രു​നാ​വ​ക്ക​ര​ശ് എ​ന്ന യു​വാ​വാ​ണ് ജെ​ല്ലി​ക്കെ​ട്ടി​ൽ വി​ജ​യി​ച്ച​ത്. പാ​ല​മേ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ എ​ന്ന യു​വാ​വും വി​ജ​യി​ച്ചു.

സു​രി​യൂ​ർ, തി​രു​ച്ചി​റ​പ്പ​ള്ളി, ശി​വ​ഗം​ഗ എ​ന്നി​വി​ട​ങ്ങ​ളി​ലും ജെ​ല്ലി​ക്കെ​ട്ട് ന​ട​ന്നു. ഓം​നി വാ​ൻ, സ്വ​ർ​ണം, വെ​ള്ളി, മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് കാ​ള​ക​ളെ മെ​രു​ക്കി ജ​യി​ക്കു​ന്ന​വ​ർ​ക്കു സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.