അ​ഫ്ഗാ​നി​സ്ഥാ​നി​ൽ വ​ൻ സ്ഫോ​ട​നം; 126 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
Monday, January 21, 2019 9:11 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ വ​ൻ സ്ഫോ​ട​ന​ത്തി​ൽ 126 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​വി​ടു​ത്തെ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം താ​ലി​ബാ​ൻ ഏ​റ്റെ​ടു​ത്തു. അ​ഫ്ഗാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഫോ​ട​ന വി​വ​രം സ്ഥി​രീ​ക​രി​ച്ചു.

അ​ഫ്ഗാ​നി​ലെ വാ​ർ​ഡാ​ക്ക് പ്ര​വി​ശ്യ​യി​ലെ മൈ​ദ​ൻ​സ​ഹ​റി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​റെ​പ്പേ​രു​ടെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.



സൈനിക പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അധികൃതര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. പക്ഷേ ക്യത്യമായ മരണസംഖ്യ പുറത്തുവിട്ടിരുന്നില്ല. 12 സൈനികര്‍ മാത്രമാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യ വിശദീകരണം. എന്നാല്‍, ഇത് തെറ്റാണെന്നും 126 പേര്‍ മരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം അഫ്ഗാനിലെ ലോഗർ പ്രവിശ്യയിലും താലിബാൻ ആക്രമണം നടത്തിയിരുന്നു. എട്ട് പേരാണ് അന്ന് കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.