നാ​ട്ട​ക​ത്ത് റ​സ്റ്റ​റ​ന്‍റ് കേ​ന്ദ്രീ​ക​രി​ച്ച് അ​നാ​ശാ​സ്യം: സ്ത്രീ​ക​ള​ട​ക്കം 11പേ​ർ അ​റ​സ്റ്റി​ൽ
Monday, January 21, 2019 9:53 PM IST
ച​ങ്ങ​നാ​ശേ​രി: കോ​ട്ട​യം നാ​ട്ട​ക​ത്ത് റ​സ്റ്റ​റ​ന്‍റ് കേ​ന്ദ്രീ​ക​രി​ച്ച് അ​നാ​ശാ​സ്യം ന​ട​ത്തി​യ ആ​റ് സ്ത്രീ​ക​ളും അ​ഞ്ച് പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെടെ 11പേ​ർ അ​റ​സ്റ്റി​ൽ. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് റ​സ്റ്റ​റ​ന്‍റി​ലും ഇ​തോ​ടു ചേ​ർ​ന്നു​ള്ള ലോ​ഡ്ജി​ലും ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് അ​നാ​ശാ​സ്യ സം​ഘം പി​ടി​യി​ലാ​യ​ത്.

റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​യും ജെ​എ​സ്എ​സു​കാ​ര​നാ​യ രാ​ഷ്ട്രീ​യ നേ​താ​വും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. റ​സ്റ്റ​റ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ ക​ഴി​ഞ്ഞ ആ​റു​മാ​സ​ക്കാ​ല​മാ​യി അ​നാ​ശാ​സ്യം ന​ട​ന്നു​വ​രു​ന്ന​താ​യി പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​മാ​ണ് സം​ഘ​ത്തെ കു​ടു​ക്കാ​നി​ട​യാ​ക്കി​യ​ത്. പി​ടി​യി​ലാ​യ ചി​ല സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും മ​ദ്യ​പി​ച്ച നി​ല​യി​ലാ​യി​രു​ന്നെന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ക​റു​ക​ച്ചാ​ൽ,ച​ങ്ങ​നാ​ശേ​രി, കി​ട​ങ്ങൂ​ർ, കോ​ട്ട​യം, പൊ​ൻ​കു​ന്നം, തു​രു​ത്തി, ചാ​ല​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രു​മാ​ണ് പി​ടി​യി​ലാ​യത്. അ​റ​സ്റ്റി​ലാ​യ​വ​രെ ച​ങ്ങ​നാ​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.