വ്യാ​ജ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തേ, പി​ടി​വീ​ഴും... മു​ന്ന​റി​യി​പ്പു​മാ​യി സി​ആ​ർ​പി​എ​ഫ്
Sunday, February 17, 2019 7:24 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ സി​ആ​ർ​പി​എ​ഫ്. ര​ക്ത​സാ​ക്ഷി​ക​ളാ​യ സൈ​നി​ക​രു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ എ​ന്ന പേ​രി​ൽ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ​യാ​ണ് സി​ആ​ർ​പി​എ​ഫി​ന്‍റെ മു​ന്ന​റി​യി​പ്പ്.
രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു നി​ൽ​ക്കേ​ണ്ട സ​മ​യ​ത്ത് വെ​റു​പ്പും വൈ​രാ​ഗ്യ​വും സ്യ​ഷ്ടി​ക്കു​ന്ന വ്യാ​ജ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും. വ്യാ​ജ ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ [email protected] എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ അ​റി​യി​ക്കാ​മെ​ന്നും സി​ആ​ർ​പി​എ​ഫ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.