കോ​ട്ട​യ​ത്ത് ഗൃ​ഹോ​പ​ക​ര​ണ സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടി​ത്തം
Monday, February 18, 2019 5:35 PM IST
കോ​ട്ട​യം: തി​രു​ന്ന​ക്ക​ര​യി​ൽ പ്രവർത്തിക്കുന്ന ഗൃ​ഹോ​പ​ക​ര​ണ സ്ഥാ​പ​ന​മാ​യ ക്യൂ​ആ​ർ​എ​സി​ൽ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ക്യു​ആ​ർ​എ​സി​നു സ​മീ​പ​മു​ള്ള റോ​യ​ൽ ഫു​ട്‌​വെ​യേ​ഴ്സ്, പ​ന്പു സെ​റ്റു​ക​ൾ വി​ല്പ​ന ന​ട​ത്തു​ന്ന അ​ച്യു​ത പൊ​തു​വാ​ൾ ആ​ൻ​ഡ് സ​ണ്‍​സ് എ​ന്നീ ക​ട​ക​ളി​ലേ​ക്കും തീ​പ​ട​ർ​ന്നു.

കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ ഏ​ഴു യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്താ​ണു തീ ​പൂ​ർ​ണ​മാ​യും കെ​ടു​ത്തി​യ​ത്. ക്യു​ആ​ർ​എ​സി​ന്‍റെ മു​ക​ൾ​നി​ല​യി​ലാ​ണു ആ​ദ്യം തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തു​ട​ർ​ന്നു മ​റ്റു ക​ട​ക​ളു​ടെ മു​ക​ൾ​നി​ല​യി​ലേ​ക്കു തീ ​പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ക്യു​ആ​ർ​എ​സി​ന്‍റെ മു​ക​ൾ​ത്ത​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന തെ​ർ​മോ​കോ​ളി​നു തീ​പി​ടി​ച്ച​ത് തീ ​പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ കാ​ര​ണ​മാ​യി. .

ക്യു​ആ​ർ​എ​സി​ലെ എ​സി​യി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക്യു​ആ​ർ​എ​സ് ഷോ​റൂ​മി​ന് ഏ​താ​ണ്ട് മൂ​ന്നു കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി​ട്ടാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.