ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി
Monday, February 18, 2019 9:59 PM IST
മ​ഡ്ഗാ​വ്: ഐ​എ​സ്എ​ല്ലി​ൽ കേ​ര​ള ബാ​സ്റ്റേ​ഴ്സി​ന് വീ​ണ്ടും തോ​ൽ​വി. എ​ഫ്സി ഗോ​വ​യോ​ട് എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് കൊ​ന്പ​ൻ​മാ​രു​ടെ വീ​ഴ്ച. ജ​യ​ത്തോ​ടെ 16 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 31 പോ​യി​ന്‍റു​മാ​യി ഗോ​വ സെ​മി ഉ​റ​പ്പി​ച്ചു.

ഫെ​റാ​ൻ കോ​റോ​മി​ന​സാണ് 22-ാം മി​നി​റ്റി​ൽ കേ​ര​ള​ത്തി​ന്‍റെ വ​ല​യി​ലേ​ക്ക് ആ​ദ്യ നി​റ​യൊ​ഴി​ച്ചത്. തൊ​ട്ടു​പി​ന്നാ​ലെ ഇ​ഡു ബെ​ഡി​യ​യും കേ​ര​ള​ത്തി​ന്‍റെ വ​ല ച​ലി​പ്പി​ച്ചു. ഇ​തോ​ടെ പ്ര​തി​രോ​ധ​ത്തി​ലാ​യ കേ​ര​ള ബാ​സ്റ്റേ​ഴ്സ് ഗോ​ളി​നാ​യി പോ​രു​തി​യെ​ങ്കി​ലും ഗോ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല.

78-ാം മി​നി​റ്റി​ൽ ഹു​ഗോ ബോ​മ​സ് കേ​ര​ള​ത്തി​നു​മേ​ൽ അ​വ​സാ​ന ആ​ണി​യും അ​ടി​ച്ചു. ഈ ​സീ​സ​ണി​ൽ 3-1നാ​ണ് കൊ​ച്ചി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഗോവയോട് തോ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.