വി​വാ​ഹ ഘോ​ഷ​യാ​ത്ര​യി​ലേ​ക്കു ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി; 13 മ​ര​ണം, വ​ധു​വി​നും പ​രി​ക്ക്
Tuesday, February 19, 2019 7:53 AM IST
പ്ര​താ​പ്ഗ​ഡ്: രാ​ജ​സ്ഥാ​നി​ൽ വി​വാ​ഹ​ച​ട​ങ്ങി​ലേ​ക്കു അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി 13 പേ​ർ മ​രി​ച്ചു. 15 പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ്ര​താ​പ്ഗ​ഡ്- ജ​യ്പു​ർ ദേ​ശീ​യ​പാ​ത​യി​ലെ അം​ബാ​വാ​ലി​യി​ൽ തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം.

ദേ​ശീ​യ പാ​ത​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബി​ന്ദോ​ളി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് റോ​ഡി​ന് അ​രി​കെ​കൂ​ടി ന​ട​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഒ​ന്പ​തു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മ​റ്റു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ലും മ​രി​ച്ചു. പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​വ​രി​ൽ വ​ധു​വും ഉ​ൾ​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ബി​ഹാ​റി​ലും സ​മാ​ന​മാ​യ അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി അ​ശോ​ക്ന​ഗ​റി​ൽ അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ട്ര​ക്ക് ടാ​ക്സി​യി​ലി​ടി​ച്ച് വി​വാ​ഹ​ച​ട​ങ്ങി​നു​ശേ​ഷം മ​ട​ങ്ങി​യ ആ​റു പേ​ർ മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.