പ്രാ​യം പ​വാ​റി​ന്‍റെ പ​വ​ർ; തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ശ​ര​ത് പ​വാ​ർ
Wednesday, February 20, 2019 7:08 AM IST
മും​ബൈ: പ്രാ​യം 78 ആ​യെ​ങ്കി​ലും ഇ​നി​യു​മൊ​രു അ​ങ്ക​ത്തി​നു ബാ​ല്യ​മു​ണ്ടെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് എ​ൻ​സി​പി നേ​താ​വ് ശ​ര​ത് പ​വാ​ർ. അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ശ​ര​ത് പ​വാ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ അ​ജി​ത് പ​വാ​ർ ഉ​ൾ​പ്പെ​ടെ മ​റ്റ് ബ​ന്ധു​ക്ക​ളാ​രും മ​ത്സ​ര​രം​ഗ​ത്ത് ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ജി​ത് പ​വാ​ർ മ​ത്സ​രി​ക്കി​ല്ല. പാ​ർ​ത് പ​വാ​ർ മ​ത്സ​രി​ക്കി​ല്ല. രോ​ഹി​ത് പ​വാ​ർ മ​ത്സ​രി​ക്കി​ല്ല. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ര​ത് പ​വാ​ർ മ​ത്സ​രി​ക്കും- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ന്ധു​ക്ക​ൾ മ​ത്സ​രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും മ​ക​ളും എം​പി​യു​മാ​യ സു​പ്രി​യ സു​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മോ​യെ​ന്ന​കാ​ര്യം അദ്ദേഹം വ്യ​ക്ത​മാ​ക്കി​യി​ല്ല.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യ​ത്തി​ന്‍റെ അ​ട​വ​ക​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടു​ത്തി​ടെ​വ​രെ പ​ര​സ്പ​രം മോ​ശം​പ​രാ​മ​ർ​ശ​മാ​ണ് അ​വ​ർ ഇരുവരും ന​ട​ത്തി​യ​ത്. ഇ​ന്ന് അ​വ​ർ ഒ​ന്നാ​യി​രി​ക്കു​ന്നു. ഐ​ക്യ​ത്തി​നാ​യു​ള്ള സ​ന്ദേ​ശ​വും കൈ​മാ​റു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ അ​ട​വു​ക​ൾ അ​റി​യാം. അ​വ​ർ ചി​ന്തി​ക്കു​ക​യും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് പ​വാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.