ഇ​ങ്ങ​നെ​യൊ​ന്നും പ​റ​യ​രു​തേ...​മു​ൻ എം​എ​ൽ​എ​യു​ടെ വാ​ക്കു​ക​ൾ വേ​ദ​നി​പ്പി​ക്കു​ന്ന​തെ​ന്ന് ശ​ര​ത് ലാ​ലി​ന്‍റെ അ​ച്ഛ​ൻ
Friday, February 22, 2019 3:34 PM IST
കാ​സ​ർ​ഗോ​ഡ്: പെ​രി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ട ശ​ര​ത് ലാ​ലി​നെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മു​ൻ എം​എ​ൽ​എ കെ.​വി.​കു​ഞ്ഞി​രാ​മ​ന്‍റെ വാ​ക്കു​ക​ൾ വേ​ദ​നി​പ്പി​ക്കു​ന്ന​തെ​ന്ന് ശ​ര​ത്തി​ന്‍റെ അ​ച്ഛ​ൻ സ​ത്യ​നാ​രാ​യ​ണ​ൻ. ശ​ര​ത്തിനെ​ക്കു​റി​ച്ച് ഇ​ത്ത​ര​ത്തി​ൽ പ​റ​ഞ്ഞ മു​ൻ എം​എ​ൽ​എ ആ​ദ്യം പോ​യ​ത് കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​നാ​യി​രു​ന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

ക​ള്ള​ത്ത​രം പ​റ​ഞ്ഞ് സി​പി​എ​മ്മി​നെ ര​ക്ഷി​ച്ചെ​ടു​ക്കാ​നാ​ണ് കു​ഞ്ഞി​രാ​മ​ൻ ശ്ര​മി​ക്കു​ന്ന​തെന്നും സത്യനാരായണൻ കൂട്ടിച്ചേർത്തു. കോ​ൺ​ഗ്ര​സ് ക്രി​മി​ന​ൽ പ്ര​വ‌​ർ​ത്ത​ന​ങ്ങ​ൾ​ക്കു​പ​യോ​ഗി​ക്കു​ന്ന ആ​ളാ​യി​രു​ന്നു ശ​ര​ത്‌ലാ​ലെ​ന്നാ​യി​രു​ന്നു കു​ഞ്ഞി​രാ​മ​ന്‍റെ ആ​രോ​പ​ണം.

ക്രി​മി​ന​ൽ മ​നോ​ഭാ​വ​മു​ള്ള കോ​ൺ​ഗ്ര​സു​കാ‌‌​ർ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് ക​ല്ല്യോ​ട്ടെ​ന്നും അ​വി​ടെ കോ​ൺ​ഗ്ര​സു​കാ‌​ർ മ​റ്റ് സം​ഘ​ട​നാ പ്ര​വ‌​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്കാ​റി​ല്ലെ​ന്നും കു​ഞ്ഞി​രാ​മ​ൻ ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.