കട്ടച്ചിറ പള്ളി തർക്കം: അൻപതിലധികം പേർക്കെതിരേ കേസ്
Wednesday, March 20, 2019 3:46 PM IST
കായംകുളം: കറ്റാനം കട്ടച്ചിറ പള്ളിയുടെ വാതിൽ തകർത്ത് അകത്ത് കയറിയ ഓർത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും ഉൾപ്പടെ കണ്ടാലറിയാവുന്ന അൻപതാളം പേർക്കെതിരേ പോലീസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് കേസ്. ഇന്ന് രാവിലെയാണ് സുപ്രീംകോടതി ഉത്തരവിന്‍റെ ബലത്തിൽ ഓർത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും പള്ളിയുടെ വാതിൽ തകർത്ത് അകത്തുകയറി ആരാധന നടത്തിയത്.

ഓർത്തഡോക്സ് വിഭാഗം പള്ളിക്കുള്ളിൽ പ്രവേശിച്ചതോടെ പ്രതിഷേധവുമായി യാക്കോബായ വിഭാഗവും രംഗത്തുവന്നു. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാർ തേവോദോസിയോസ്, തുന്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹനോൻ മാർ മെലിത്തിയോസ് എന്നിവരുടെ നേതൃത്വത്തിലാണ് യാക്കോബായ വിശ്വാസി സമൂഹം പ്രതിഷേധവുമായി പള്ളി പരിസരത്ത് എത്തിയത്. ലത്ത് വൻ പോലീസ് സംഘവും ക്യാന്പ് ചെയ്യുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.