മാ​ര​ൻ സ​ഹോ​ദ​ര​ൻ​മാ​ർ​ക്ക് തി​രി​ച്ച​ടി: ടെലിഫോൺ എക്സ്ചേഞ്ച് കേസ് റദ്ദാക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി
Wednesday, March 20, 2019 4:06 PM IST
ചെ​ന്നൈ: അ​ന​ധി​കൃ​ത ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ച് കേ​സി​ൽ മാ​ര​ൻ സ​ഹോ​ദ​ര​ൻ​മാ​ർ​ക്ക് തി​രി​ച്ച​ടി. മാ​ര​ൻ സ​ഹോ​ദ​ര​ങ്ങ​ൾ ന​ൽ​കി​യ ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി. സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ത​ള്ളി​യ​ത്.

ഒ​ന്നാം യു​പി​എ സ​ർ​ക്കാ​രി​ൽ വാ​ർ​ത്താ വി​നി​മ​യ മ​ന്ത്രി​യാ​യി​രു​ന്ന ദ​യാ​നി​ധി മാ​ര​ൻ ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ ആ​രം​ഭി​ച്ച അ​ന​ധി​കൃ​ത ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ച് സ​ഹോ​ദ​ര​ൻ ക​ലാ​നി​ധി മാ​ര​ൻ ചെ​യ​ർ​മാ​നാ​യ സ​ൺ നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.