കോ​ണ്‍​ഗ്ര​സി​ന്‍റെ എ​ട്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്ത്; വ​യ​നാ​ട്ടി​ല്‍ സ​സ്‌​പെ​ന്‍​സ്‌
Sunday, March 24, 2019 3:55 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ട്ടാം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക കോ​ണ്‍​ഗ്ര​സ് പു​റ​ത്തു​വി​ട്ടു. ക​ർ​ണാ​ട​ക, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ണി​പ്പു​ർ, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള 38 സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണു പ്ര​ഖ്യാ​പി​ച്ച​ത്.

കേ​ര​ള​ത്തി​ലെ വ​യ​നാ​ട്, വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ല്ല. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം സൂ​ച​ന ന​ൽ​കി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ചു സ്ഥി​രീ​ക​ര​ണ​മി​ല്ല.

ക​ർ​ണാ​ട​ക​യി​ലെ ഹ​വേ​രി​യി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചു. ഡി.​ആ​ർ പാ​ട്ടീ​ലാ​ണ് ഇ​വി​ടെ സ്ഥാ​നാ​ർ​ഥി. രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഇ​ത്. മു​തി​ർ​ന്ന നേ​താ​വ് ദി​ഗ്വി​ജ​യ് സിം​ഗ് ഭോ​പ്പാ​ലി​ൽ​നി​ന്നു ജ​ന​വി​ധി തേ​ടും. അ​ശോ​ക് ച​വാ​ൻ മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ന്ദെ​ഡി​ൽ​നി​ന്നും ഹ​രീ​ഷ് റാ​വ​ത്ത് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ നൈ​നി​റ്റാ​ൾ-​ഉ​ദം​സിം​ഗ് ന​ഗ​റി​ൽ​നി​ന്നും മ​ത്സ​രി​ക്കും.

വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വി​ട്ട ഏ​ഴാം​ഘ​ട്ട പ​ട്ടി​ക​യി​ൽ 35 സ്ഥാ​നാ​ർ​ഥി​ക​ളെ കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നൊ​പ്പം ഒ​ഡീ​ഷ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യും കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.