പ്ര​തീ​ക്ഷ​ക​ൾ ത​ല്ലി​ക്കെ​ടു​ത്തി ഹ​ർ​ദി​ക് പാ​ണ്ഡ്യ; ആ​ർ​സി​ബി​ക്ക് ഏ​ഴാം തോ​ൽ​വി
Tuesday, April 16, 2019 12:36 AM IST
മും​ബൈ: ഐ​പി​എ​ല്ലി​ൽ ബാം​ഗ്ലൂ​ർ റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സി​ന് വീ​ണ്ടും പ​രാ​ജ​യം. മും​ബൈ ഇ​ന്ത്യ​ൻ​സി​നോ​ട് അ​ഞ്ചു വി​ക്ക​റ്റി​ന് ബാം​ഗ്ലൂ​ർ തോ​റ്റു. ബം​ഗ്ലൂ​ർ ഉ​യ​ർ​ത്തി​യ 172 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം മും​ബൈ ഈ ​ല​ക്ഷ്യം ഒ​രോ​വ​ർ ശേ​ഷി​ക്കെ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. നാ​ലോ​വ​റി​ൽ 31 റ​ൺ​സി​ന് നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ല​സി​ത് മ​ലിം​ഗ​മാ​ണ് ക​ളി​യി​ലെ താ​രം.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ മി​ക​ച്ച തു​ട​ക്ക​മാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ല​ഭി​ച്ച​ത്. 70 റ​ൺ​സെ​ടു​ത്താ​ണ് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​ത്. ക്വി​ന്‍റ​ൺ ഡി ​കോ​ക്ക് 26 പ​ന്തി​ൽ നി​ന്ന് 40 റ​ൺ​സും ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ 19 പ​ന്തി​ൽ 28 റ​ൺ​സും എ​ടു​ത്ത് പു​റ​ത്താ​യി. പി​ന്നീ​ടെ​ത്തി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വ്(23 പ​ന്തി​ൽ 29), ഇ​ഷാ​ൻ കി​ഷ​ൻ(​ഒ​മ്പ​ത് പ​ന്തി​ൽ 11) എ​ന്നി​വ​ർ ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു ന​യി​ച്ചു. എ​ന്നാ​ൽ 21 പ​ന്തി​ൽ 11 റ​ൺ​സെ​ടു​ത്ത ക്രു​നാ​ൽ പാ​ണ്ഡ്യ​യു​ടെ മെ​ല്ലെ​പ്പോ​ക്ക് മും​ബൈ​യു​ടെ റ​ൺ​റേ​റ്റ് കു​റ​ച്ചു. ഈ ​സ്ഥി​തി​യി​ൽ ബാ​റ്റെ​ടു​ത്ത ഹ​ർ​ദി​ക് പാ​ണ്ഡ്യ ടീ​മി​നെ വി​ജ​യ​ത്തി​ൽ എ​ത്തി​ച്ചു. പാ​ണ്ഡ്യ 16 പ​ന്തി​ൽ 37 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബാം​ഗ്ലൂ​ർ എ​ബി ഡി​വി​ല്ല്യേ​ഴ്സി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ ക​രു​ത്തി​ലാ​ണ് 171 റ​ൺ​സാ​ണ് നേ​ടി​യ​ത്. 51 പ​ന്തി​ൽ ആ​റു ബൗ​ണ്ട​റി​യും നാ​ലു സി​ക്സും അ​ട​ക്കം 75 റ​ൺ​സാ​ണ് ഡി​വി​ല്ല്യേ​ഴ്സ് നേ​ടി​യ​ത്. മൊ​യി​ൻ അ​ലി (32 പ​ന്തി​ൽ 50), പാ​ർ​ഥി​വ് പ​ട്ടേ​ൽ (20 പ​ന്തി​ൽ 28) മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ലി​ക്ക് ഒ​മ്പ​ത് പ​ന്തി​ൽ നി​ന്ന് എ​ട്ട് റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. മും​ബൈ​യ്ക്ക് വേ​ണ്ടി മ​ലിം​ഗ നാ​ലും ബെ​ഹ്ര​ൻ​ഡോ​ർ​ഫും ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും ഓ​രോ വി​ക്ക​റ്റും നേ​ടി.

മും​ബൈ​യു​ടെ അ​ഞ്ചാം ജ​യ​മാ​ണി​ത്. പ​ത്ത് പോ​യി​ന്‍റു​മാ​യി മും​ബൈ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി. എ​ട്ട് ക​ളി​ക​ളി​ൽ ഒ​ന്ന് മാ​ത്രം ജ​യി​ച്ച് ര​ണ്ട് പോ​യി​ന്‍റു​മാ​യി ബാം​ഗ്ലൂ​ർ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.