ഹാ​ർ​ദി​ക് പ​ട്ടേ​ലി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ൻ
Friday, April 19, 2019 1:33 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഹാ​ർ​ദി​ക് പ​ട്ടേ​ലി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ പാ​ട​ത്തി​റ​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ൻ. മ​ഹി​സാ​ഗ​ർ ജി​ല്ല​യി​ലെ ലു​ണാ​വാ​ഡ​യി​ലേ​ക്കു​ള്ള ഹാ​ർ​ദി​കി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര ഇ​തോ​ടെ റ​ദ്ദാ​ക്കേ​ണ്ടി​വ​ന്നു.

പി​ന്നീ​ട് അ​ഹ​മ്മ​ദാ​ബാ​ദി​ൽ​നി​ന്നു 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ലു​ണാ​വാ​ഡ​യി​ലേ​ക്ക് ഹാ​ർ​ദി​ക് കാ​റി​ലാ​ണു യാ​ത്ര ചെ​യ്ത​ത്. നേ​ര​ത്തെ കൃ​ഷി​യി​ട​ത്തി​ന്‍റെ ഉ​ട​മ​യാ​യ വി​ന​യ് പ​ട്ടേ​ൽ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം ഇ​ത് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന​യാ​ണ് ഹാ​ർ​ദി​ക് ഇ​വി​ടെ എ​ത്തി​യ​ത്.

പ​ട്ടേ​ൽ പ്ര​ക്ഷോ​ഭ​ത്തി​ലൂ​ടെ ഉ​യ​ർ​ന്നു വ​ന്ന നേ​താ​വാ​യ ഹാ​ർ​ദി​ക് അ​ടു​ത്തി​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. ഇ​ക്കു​റി ഗു​ജ​റാ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​പ്ര​ചാ​ര​ക​നാ​യ ഹാ​ർ​ദി​ക് സം​സ്ഥാ​ന​ത്തു​ട​നീ​ളം സ​ഞ്ച​രി​ച്ച് ബി​ജെ​പി​ക്കും കേ​ന്ദ്ര സ​ർ​ക്കാ​രി​നു​മെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.