കോ​ൺ​ഗ്ര​സ് വി​ട്ട പ്രി​യ​ങ്ക ച​തു​ർ​വേ​ദി ശി​വ​സേ​ന​യി​ൽ ചേ​ർ​ന്നു
Friday, April 19, 2019 2:49 PM IST
മും​ബൈ: കോ​ൺ​ഗ്ര​സ് വി​ട്ട പ്രി​യ​ങ്ക ച​തു​ർ​വേ​ദി ശി​വ​സേ​ന​യി​ൽ ചേ​ർ​ന്നു. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ​യെ മ​ധോ​ശ്രീ​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷ​മാ​ണ് പ്രി​യ​ങ്ക ഔ​ദ്യോ​ഗി​ക​മാ​യി ശി​വ​സേ​ന​യി​ൽ ചേ​ർ​ന്ന​ത്. ശി​വ​സേ​ന​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​തി​ന് അ​വ​ർ ഉ​ദ്ധ​വ് താ​ക്ക​റേ​യ്ക്കും ആ​ദി​ത്യ താ​ക്ക​റേ​യ്ക്കും ന​ന്ദി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ത​ന്നെ അ​പ​മാ​നി​ച്ചു. ശി​വ​സേ​ന സ്ത്രീ​ക​ളെ​യും യു​വാ​ക്ക​ളെ​യും അം​ഗീ​ക​രി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണെ​ന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു. സീ​റ്റ് കി​ട്ടാ​ത്ത​ത് കൊ​ണ്ട​ല്ല കോ​ൺ​ഗ്ര​സ് വി​ട്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ​മാ​യി​രു​ന്ന പ്രി​യ​ങ്ക ച​തു​ര്‍​വേ​ദി ഈ​യി​ടെ സ്മൃ​തി ഇ​റാ​നി​യു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രാ​മ​ര്‍​ശം ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്‍റെ മു​ൻ​കാ​ല പ്ര​സ്താ​വ​ന​ക​ളോ​ടും വീ​ക്ഷ​ണ​ങ്ങ​ളോ​ടും എ​നി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് എ​നി​ക്ക​റി​യാം. ഈ ​തീ​രു​മാ​ന​ത്തി​ൽ ഞാ​ൻ എ​ങ്ങ​നെ​യാ​ണ് എ​ത്തി​യ​തെ​ന്നു താ​ൻ മ​ന​സി​ലാ​ക്കു​ന്നു​ണ്ട്. ശി​വ​സേ​ന​യി​ൽ ചേ​രാ​നു​ള്ള തീ​രു​മാ​നം വ​ള​രെ ആ​ലോ​ചി​ച്ച് എ​ടു​ത്ത​താ​ണെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

നേ​ര​ത്തെ, ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​വ​രെ പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്രി​യ​ങ്ക ച​തു​ർ​വേ​ദി പാ​ർ​ട്ടി പ​ദ​വി​ക​ളും പ്രാ​ഥ​മി​ക അം​ഗ​ത്വ​വും രാ​ജി​വ​ച്ച​ത്. പാ​ര്‍​ട്ടി ന​ട​പ​ടി​യി​ല്‍ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് പ്രി​യ​ങ്ക ക​ത്ത​യ​ച്ചി​രു​ന്നു. ത​ന്‍റെ സേ​വ​നം കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് വി​ല​മ​തി​ക്കു​ന്നി​ല്ലെ​ന്നു ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സം കൊ​ണ്ടു മ​ന​സി​ലാ​യി. യാ​ത്ര​യു​ടെ അ​വ​സാ​ന​മെ​ത്തി​യെ​ന്നും പ്രി​യ​ങ്ക ക​ത്തി​ല്‍ കു​റി​ച്ചി​ട്ടു​ണ്ട്. ഇ​നി പാ​ര്‍​ട്ടി​യി​ല്‍ തു​ട​ര്‍​ന്നാ​ല്‍ ആ​ത്മാ​ഭി​മാ​ന​ത്തി​നും അ​ന്ത​സി​നും ക്ഷ​ത​മേ​ല്‍​ക്കു​മെ​ന്നും പ്രി​യ​ങ്ക ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.



ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ ചി​ല പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക​ർ പ്രി​യ​ങ്ക​യോ​ട് അ​പ​മ​ര്യാ​ദ​യോ​ടെ പെ​രു​മാ​റി​യി​രു​ന്നു. അ​വ​ർ ത​നി​ക്കെ​തി​രേ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു എ​ന്നാ​ണ് പ്രി​യ​ങ്ക​യു​ടെ പ​രാ​തി. ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രെ പാ​ർ​ട്ടി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​വ​രെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തി​രി​ച്ചെ​ടു​ത്തി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നോ​ടു ആ​ലോ​ചി​ക്കാ​തെ പ്ര​വ​ർ​ത്ത​ക​രെ പാ​ർ​ട്ടി തി​രി​ച്ചെ​ടു​ത്തെ​ന്നാ​ണ് പ്രി​യ​ങ്ക​യു​ടെ പ​രാ​തി.



കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ ഗു​ണ്ട​ക​ൾ​ക്കാ​ണോ പ്രാ​ധാ​ന്യ​മെ​ന്ന് പാ​ർ​ട്ടി​യോ​ടു പ്രി​യ​ങ്ക​യു​ടെ ചോ​ദി​ച്ചി​രു​ന്നു. പാ​ർ​ട്ടി​യി​ൽ അ​വ​ർ ന​ൽ​കി​യ വി​യ​ർ​പ്പി​ന്‍റെ​യും ര​ക്ത​ത്തി​ന്‍റെ​യും പേ​രി​ൽ മാ​ത്രം അ​വ​രെ തി​രി​ച്ചെ​ടു​ത്ത​തി​ൽ ക​ടു​ത്ത ദുഃ​ഖ​മു​ണ്ട്. ത​നി​ക്കെ​തി​രേ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ​വ​രെ മാ​റ്റി നി​ർ​ത്താ​ൻ പോ​ലും ത​യാ​റാ​കാ​ത്ത​ത് അ​ങ്ങേ​യ​റ്റം സ​ങ്ക​ട​ക​ര​മാ​ണെ​ന്നും പ്രി​യ​ങ്ക കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.