ആ​വേ​ശ കൊ​ടു​മു​ടി ക​യ​റി കൊ​ട്ടി​ക്ക​ലാ​ശം; പ​ല​യി​ട​ത്തും സം​ഘ​ർ​ഷം
Sunday, April 21, 2019 6:26 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ലും കൊ​ട്ടി​ക്ക​ലാ​ശം ആ​വേ​ശ​ക്കൊ​ടു​മു​ടി ക​യ​റി. വി​വി​ധ​യി​ട​ങ്ങ​ളി​ൽ സം​ഘ​ർ​ഷ സം​ഭ​വ​ങ്ങ​ളും അ​ര​ങ്ങേ​റി. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​നു നേ​രെ ചെ​രു​പ്പേ​റ​ഉ​ണ്ടാ​യി. എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ.​സു​രേ​ന്ദ്ര​ന്‍റെ റോ​ഡ് ഷോ ​എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. പൊ​ന്നാ​നി​യി​ൽ എ​ൽ​ഡ​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​റി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​നം യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. ഇ​തി​നി​ടെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ എ​എ​സ്ഐ​യ്ക്കു പ​രി​ക്കേ​റ്റു. മ​ട്ട​ന്നൂ​രി​ലും എ​ൽ​ഡി​എ​ഫ്- യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഇ​വി​ടെ പോ​ലീ​സ് നാ​ല് ത​വ​ണ​യാ​ണ് ഗ്ര​നേ​ഡ് പ്ര​യോ​ഗി​ച്ച​ത്.

കാ​സ​ർ​ഗോ​ഡ് ഉ​ദു​മ​യി​ൽ എ​ൽ​ഡി​എ​ഫ്- യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഇ​വി​ടെ​യും പോ​ലീ​സ് ഒ​ന്നി​ലേ​റെ ത​വ​ണ ഗ്ര​നേ​ഡ് പ്ര​യോ​ഗി​ച്ചു. കൊ​ച്ചി​യി​ൽ പാ​ലാ​രി​വ​ട്ട​ത്ത് എ​ൽ​ഡി​എ​ഫ്- എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. തി​രു​വ​ല്ല​യി​ലും സി​പി​എം- ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. പ്ര​വ​ർ​ത്ത​ക​ർ പ​ര​സ്പ​രം ക​ല്ലെ​റി​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു.

വ​ട​ക​ര വി​ല്യാ​പ​ള്ളി​യി​ലും എ​ൽ​ഡി​എ​ഫ്- യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. മ​ല​പ്പു​റ​ത്തും മ​ണ്ണാ​ർ​കാ​ട്ടും പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സു​മാ​യി ഏ​റ്റ​മു​ട്ടി. മ​ല​പ്പു​റ​ത്ത് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും മ​ണ്ണാ​ർ​കാ​ട്ട് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​മാ​ണ് പോ​ലീ​സി​നെ​തി​രെ തി​രി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.