ബാലസോർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ ബി​ഷ​പ്പ് സൈ​മ​ൺ കായ്പ്പുറം കാ​ലം​ചെ​യ്തു
Monday, April 22, 2019 9:44 AM IST
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോർ രൂപത അധ്യക്ഷൻ ഡോ.ബിഷപ്പ് സൈമൺ കായ്പ്പുറം (65) കാലം ചെയ്തു. തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടായതിനേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ 1.45ന് അന്ത്യം സംഭവിച്ചു.

ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം സ്വദേശിയായ ബിഷപ്പ് സൈമൺ കായ്പ്പുറം വിൻസെന്‍റിയൻസ് സന്യാസ സമൂഹത്തിലെ അംഗമായിരുന്നു. 2013 ഡിസംബർ ഒൻപതിനാണ് ബാലസോർ ബിഷപ്പായി അദ്ദേഹം നിയമിതനായത്.

സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ബാലസോർ കത്തീഡ്രലിൽ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.