രോ​ഹി​തി​ന്‍റെ കൊ​ല​യ്ക്കു പി​ന്നി​ൽ ദാ​ന്പ​ത്യ​പ്ര​ശ്ന​ങ്ങ​ൾ; അ​പൂ​ർ​വ കീ​ഴ​ട​ങ്ങി​യ​ത് മൂ​ന്നാം​നാ​ൾ
Wednesday, April 24, 2019 9:03 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി എ​ൻ.​ഡി തി​വാ​രി​യു​ടെ മ​ക​ൻ രോ​ഹി​ത് ശേ​ഖ​ർ തി​വാ​രി​യെ ഭാ​ര്യ കൊ​ല​പ്പെ​ടു​ത്തി​യ​ത് ത​ല​യി​ണ ഉ​പ​യോ​ഗി​ച്ച് ശ്വാ​സം​മു​ട്ടി​ച്ച്. ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ക​ഴു​ത്തു​ഞെ​രി​ച്ച​ശേ​ഷം അ​പൂ​ർ​വ ശു​ക്ല രോ​ഹി​തി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 16-നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഹൃ​ദ​യാ​ഘാ​ത​മാ​യി​രു​ന്നു മ​ര​ണ കാ​ര​ണം എ​ന്നാ​യി​രു​ന്നു ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ പോ​ലീ​സി​നു സം​ശ​യം തോ​ന്നി​യ​തോ​ടെ അ​ഭി​ഭാ​ഷ​ക​യാ​യ അ​പൂ​ർ​വ​യെ പോ​ലീ​സ് മൂ​ന്നു ദി​വ​സ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

ദാ​ന്പ​ത്യ ബ​ന്ധ​ത്തി​ലു​ണ്ടാ​യ പൊ​രു​ത്ത​ക്കേ​ടു​ക​ളാ​ണ് കൊ​ല​യി​ലേ​ക്കു ന​യി​ച്ച​തെ​ന്നു അ​പൂ​ർ​വ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. അ​പൂ​ർ​വ കൊ​ല​പ്പെ​ടു​ത്തു​ന്ന സ​മ​യം മ​ദ്യ​പി​ച്ച് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു തി​വാ​രി. അ​തു​കൊ​ണ്ടു​ത​ന്നെ എ​തി​ർ​പ്പു​ക​ളു​ണ്ടാ​യി​ല്ല. രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് അ​പൂ​ർ​വ തി​വാ​രി​യെ കൊ​ല​പ്പെ​ടു​ന്ന​ത്. ഇ​തി​നു​ശേ​ഷം അ​വ​ർ തെ​ളി​വു​ക​ൾ ഓ​രോ​ന്നാ​യി ന​ശി​പ്പി​ച്ചു.

ഏ​പ്രി​ൽ 12ന് ​ഉ​ത്ത​രാ​ഖ​ണ്ഡി​ൽ വോ​ട്ട് ചെ​യ്യാ​ൻ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഏ​പ്രി​ൽ 15നാ​ണ് തി​രി​ച്ചു വീ​ട്ടി​ലെ​ത്തി​യ​ത്. ഈ ​വ​ഴി​യി​ലാ​ണ് തി​വാ​രി അ​മി​ത​മാ​യി മ​ദ്യ​പി​ക്കു​ന്ന​ത്. ബ​ന്ധു​വാ​യ ഒ​രു സ്ത്രീ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് അ​ന്നു രോ​ഹി​ത് ക​ടു​ത്ത മ​ദ്യ​ല​ഹ​രി​യി​ലാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത് എ​ന്നു വ്യ​ക്ത​മാ​ണ്.

മ​ദ്യ​പി​ച്ചി​രു​ന്ന​തി​നാ​ൽ അ​ടു​ത്ത ദി​വ​സം രാ​വി​ലെ തി​വാ​രി​യെ ആ​രും എ​ഴു​ന്നേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​ല്ല. ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലോ​ടെ​യാ​ണ് തി​വാ​രി​യെ ബോ​ധ​മ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. മൂ​ക്കി​ൽ​നി​ന്നു ര​ക്ത​മൊ​ലി​ച്ചി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ഈ ​സ​മ​യം അ​പൂ​ർ​വ​യും അ​വ​രു​ടെ അ​ർ​ധ സ​ഹോ​ദ​ര​നാ​യ സി​ദ്ധാ​ർ​ഥും ജോ​ലി​ക്കാ​രും മാ​ത്ര​മാ​ണു വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന എ​ൻ.​ഡി തി​വാ​രി​യു​ടെ മ​ക​നാ​ണെ​ന്നു തെ​ളി​യി​ക്കാ​ൻ ആ​റു വ​ർ​ഷ​ത്തോ​ള​മാ​ണ് രോ​ഹി​ത് കോ​ട​തി​യി​ൽ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ​ത്. 2014-ൽ ​ആ​ണ് എ​ൻ.​ഡി തി​വാ​രി രോ​ഹി​ത്തി​ന്‍റെ പി​താ​വാ​ണെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വി​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.