മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ പ​രി​ശോ​ധി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​സ്പെ​ൻ​ഷ​നു സ്റ്റേ
Thursday, April 25, 2019 8:57 PM IST
ബം​ഗ​ളു​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​നാ​യ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​ക്കു സ്റ്റേ. ​സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ​യാ​ണു ന​ട​പ​ടി.

എ​ന്തി​നും ഏ​തി​നും എ​സ്പി​ജി​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നു പ​റ​യാ​നാ​കി​ല്ലെ​ന്ന് സ​സ്പെ​ൻ​ഷ​ൻ സ്റ്റേ ​ചെ​യ്ത് ട്രൈ​ബ്യൂ​ണ​ൽ വ്യ​ക്ത​മാ​ക്കി. ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ വാ​ഹ​ന​ങ്ങ​ൾ ഒ​ന്നി​ലേ​റെ ത​വ​ണ​യും ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​നം ഒ​രു ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചി​ട്ടും ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്നും ട്രൈ​ബ്യൂ​ണ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​മാ​ന​ത്തി​ലെ ദു​രൂ​ഹ പെ​ട്ടി​ക​ൾ ക​ട​ത്തി​യ​തു സം​ബ​ന്ധി​ച്ചും ട്രൈ​ബ്യൂ​ണ​ൽ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി. ഇ​തു സം​ബ​ന്ധി​ച്ച് സം​ശ​യ​ങ്ങ​ൾ ഉ​യ​ർ​ന്നെ​ങ്കി​ലും അ​തി​ന​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്ന് ട്രൈ​ബ്യൂ​ണ​ൽ കു​റ്റ​പ്പെ​ടു​ത്തി. വി​ഷ​യ​ങ്ങ​ളി​ൽ മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ ട്രൈ​ബ്യൂ​ണ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടും സ​സ്പെ​ൻ​ഷ​നി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​നോ​ടും നി​ർ​ദേ​ശി​ച്ചു.

ഒ​ഡീ​ഷ​യി​ലെ സാം​ബ​ർ​പു​ർ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു നി​രീ​ക്ഷ​ക​നും ക​ർ​ണാ​ട​ക കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ മു​ഹ​മ്മ​ദ് മൊ​ഹ്സീ​നെ​യാ​ണ് മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പ്ര​ധാ​ന​മ​ന്ത്രി​ക്കു സു​ര​ക്ഷ​യൊ​രു​ക്കു​ന്ന എ​സ്പി​ജി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശം പാ​ലി​ച്ചി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ന​ട​പ​ടി.

ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ​നി​ന്നു പെ​ട്ടി ക​ട​ത്തി​യ സം​ഭ​വം വെ​ളി​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ഒ​ഡീ​ഷ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ ഹെ​ലി​കോ​പ്റ്റ​റി​ൽ കൊ​ണ്ടു​വ​ന്ന പൂ​ട്ടി​യ പെ​ട്ടി​യി​ലെ സാ​ധ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ശ്ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നോ​ടും പോ​ലീ​സു​കാ​രോ​ടും മ​ന്ത്രി ത​ട്ടി​ക്ക​യ​റി​യ​തും ത​ട​ഞ്ഞ​തും വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​ലൊ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു ന​ട​പ​ടി​ക​ളു​മു​ണ്ടാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.