പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: എ​ട്ടാം പ്ര​തി പി​ടി​യി​ൽ
Thursday, May 16, 2019 6:34 AM IST
കാ​സ​ർ​ഗോ​ഡ്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ എ​ട്ടാം പ്ര​തി പി​ടി​യി​ൽ. സം​ഭ​വ​ത്തി​നു ശേ​ഷം ഷാ​ർ​ജ​യി​ലേ​ക്കു ക​ട​ന്ന സു​ബീ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ മം​ഗ​ലാ​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ആ​ളാ​ണ് സ​ബീ​ഷ്.

കാ​സ​ർ​ഗോ​ഡ് പെ​രി​യ ക​ല്യാ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷ് (19), ശ​ര​ത്‍​ലാ​ൽ (28) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഇ​വ​രെ മൂ​ന്നം​ഗ സം​ഘം ഫെ​ബ്രു​വ​രി 17 ന് ​ആ​ണ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ​ന്ധ്യ​യോ​ടെ ക​ല്യോ​ട്ട് സ്കൂ​ൾ–​ഏ​ച്ചി​ല​ടു​ക്കം റോ​ഡി​ൽ കാ​റി​ലെ​ത്തി​യ സം​ഘ​മാ​ണു ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ച്ച​ത്.

കൃ​പേ​ഷി​ന് ത​ല​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ശ​ര​ത് ലാ​ലി​നും ശ​രീ​ര​മാ​സ​ക​ലം വെ​ട്ടേ​റ്റി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് ഇ​രു​വ​രും മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.