"അ​ങ്ങ​നെ മ​ൻ​കി ബാ​ത്തി​ന്‍റെ അ​വ​സാ​ന എ​പ്പി​സോ​ഡ് ടെ​ലി​വി​ഷ​നി​ൽ വ​ന്നു'; മോ​ദി​യെ ട്രോ​ളി അ​ഖി​ലേ​ഷ്
Saturday, May 18, 2019 11:54 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ശേ​ഷം ആ​ദ്യ വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തി​യ ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച് സ​മാ​ജ്വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്. റേ​ഡി​യോ​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന മ​ൻകി ​ബാ​ത്തി​ന്‍റെ അ​വ​സാ​ന എ​പ്പി​സോ​ഡ് ടെ​ലി​വി​ഷ​നി​ൽ വ​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു മോ​ദി​യു​ടെ ആ​ദ്യ വാ​ർ​ത്താ​സ​മ്മേ​ള​ന​മെ​ന്ന് അ​ഖി​ലേ​ഷ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളി​ൽ അ​ച്ച​ട​ക്ക​മു​ള്ള സൈ​നി​ക​നെ പോ​ലെ മോ​ദി മി​ണ്ടാ​തി​രു​ന്നെ​ന്നും അ​ഖി​ലേ​ഷ് പ​റ​ഞ്ഞു. മോ​ദി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ നേ​ര​ത്തേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​ഞ്ചു വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് മോ​ദി പ​ത്ര​സ​മ്മേ​ള​ത്തി​നെ​ത്തു​ന്ന​ത്.

എ​ന്നാ​ൽ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​യി​ല്ല. അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കേ​ണ്ട​ത് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യാ​ണെ​ന്നും പ​റ​ഞ്ഞ് മോ​ദി ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ടു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം അ​മി​ത് ഷാ​യാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.