സീ​റോ മ​ല​ബാ​ർ വ്യാ​ജ​രേ​ഖ കേ​സ്: ആ​ദി​ത്യ​ൻ റി​മാ​ൻ​ഡി​ൽ
Sunday, May 19, 2019 1:02 PM IST
കൊ​ച്ചി: സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​ക്കെ​തി​രേ വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ എ​റ​ണാ​കു​ളം കോ​ന്തു​രു​ത്തി സ്വ​ദേ​ശി ആ​ദി​ത്യ​നെ റി​മാ​ൻ​ഡ് ചെ​യ്തു. ക​ള​മ​ശേരി മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ ആ​ദി​ത്യ​നെ 14 ദി​വ​സ​ത്തേ​ക്കാണ് റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ആ​ദി​ത്യ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ജ​രേ​ഖ ഇ​ന്‍റ​ർ​നെ​റ്റി​ൽ അ​പ്പ്‌​ലോ​ഡ് ചെ​യ്ത​ത് ആ​ദി​ത്യ​നാ​ണെ​ന്നും കേ​സി​ൽ ക​ർ​ദി​നാ​ളി​നെ​തി​രേ വ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യു​മാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.