വ​ന്ദേ​മാ​ത​ര​മെ​ന്നോ ജ​യ് ഹി​ന്ദെ​ന്നോ വി​ളി​ക്കു​ന്ന​ത​ല്ല ദേ​ശ​സ്‌​നേ​ഹം: ഉ​പ​രാ​ഷ്ട്ര​പ​തി
Wednesday, May 22, 2019 4:31 AM IST
ചെ​ന്നൈ: വ​ന്ദേ​മാ​ത​ര​മെ​ന്നോ ജ​യ് ഹി​ന്ദെ​ന്നോ വി​ളി​ക്കു​ന്ന​ത​ല്ല ദേ​ശ​സ്‌​നേ​ഹ​മെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു. ചെ​ന്നൈ​യി​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ബി​രു​ദ​ധാ​രി​ക​ളു​ടെ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ദേ​ശ​സ്നേ​ഹ​ത്തെ​ക്കു​റി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ദേ​ശ​സ്നേ​ഹ​മെ​ന്നാ​ൽ വ​ന്ദേ​മാ​ത​ര​മെ​ന്നോ ജ​യ് ഹി​ന്ദെ​ന്നോ കൈ​യു​യ​ര്‍​ത്തി ഭാ​ര​ത് മാ​താ എ​ന്നു വി​ളി​ക്കു​ന്ന​തോ അ​ല്ല. ക​ന്യാ​കു​മാ​രി​യി​ലോ കാ​ഷ്മീ​രി​ലോ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടാ​യാ​ൽ പ്ര​തി​ക​രി​ക്ക​ണം. കേ​ര​ള​ത്തി​ല്‍ എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​മു​ണ്ടാ​യാ​ലും പ്ര​തി​ക​രി​ക്ക​ണം. ഇ​തി​നെ​യാ​ണ് ദേ​ശ​സ്നേ​ഹ​മെ​ന്നു പ​റ​യു​ന്ന​തെ​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

ജാ​തി, മ​തം, പ്ര​ദേ​ശം എ​ന്നി​വ പ​രി​ഗ​ണി​ക്കാ​തെ എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും പി​ന്തു​ണ​ക്കു​ന്ന​താ​ണ് ദേ​ശീ​യ​ത. എ​ല്ലാ പൗ​ര​ന്മാ​രെ​യും പ​രി​ഗ​ണി​ക്ക​ണം. അ​താ​ണ് ദേ​ശ​ഭ​ക്തി​യെ​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു. നി​ങ്ങ​ള്‍​ക്ക് ഇ​ഷ്ട​മു​ള്ള ഏ​തു ഭ​ക്ഷ​ണ​വും ക​ഴി​ക്കാം. എ​ന്നാ​ൽ അ​തു മ​റ്റു​ള്ള​വ​രു​ടെ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​കാ​ര​ത്തെ വൃ​ണ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.