ബിജെപിയുടെ "തീവ്രവാദ’മുഖം പ്രജ്ഞ സിംഗിന് ഭോപ്പാലിൽ വൻ ലീഡ്
Thursday, May 23, 2019 10:20 AM IST
ഭോപ്പാൽ: ഭോപ്പാലിൽ ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിംഗ് താക്കൂർ ലീഡ് തുടരുന്നു. നിലവിൽ 23000 വോട്ടുകളുടെ ലീഡാണ് പ്രജ്ഞയ്ക്കുള്ളത്. ബിജെപിയുടെ ഉറച്ച കോട്ടയായ ഭോപ്പാലിൽ, 2014-ൽ ബിജെപിയുടെ അശോക് സഞ്ജാറാണ് വിജയിച്ചത്. മൂന്നു ലക്ഷത്തിൻറെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

മുപ്പതുവർഷമായി ബിജെപി മാത്രമാണ് ഭോപ്പാലിൽ ജയിച്ചുവരുന്നത്. ഇത്തവണ ഇവിടെ കോണ്‍ഗ്രസിനായി മത്സരിക്കുന്നത് മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് ആണ്. കോണ്‍ഗ്രസിന്‍റെ രജപുത്ര മുഖവും ബിജെപിയുടെ തീവ്രഹിന്ദുത്വ മുഖവുമാണ് ദിഗ്വിജയ് സിംഗ്.

മാലെഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട ഒരു കേസിൽ വിമുക്തയാക്കപ്പെട്ട പ്രജ്ഞ മറ്റൊരു കേസിൽ ജാമ്യത്തിലാണ്. ഗോഡ്സെ അനുകൂല പരാമർശം, ഹേമന്ദ് കർക്കറെയുടെ മരണം, ബാബറി മസ്ജിദ് തകർക്കൽ എന്നീ വിഷയങ്ങളിൽ പ്രജ്ഞാ സിംഗ് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇവരെ 72 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചരണത്തിൽനിന്നു വിലക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.