ജ​ന​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തെ ബ​ഹു​മാ​നി​ക്കു​ന്നു; മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് പ്രി​യ​ങ്ക
Friday, May 24, 2019 12:51 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ര​ണ്ടാം ത​വ​ണ​യും വി​ജ​യി​ച്ചു ക​യ​റി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും പ്രി​യ​ങ്ക അ​ഭി​ന​ന്ദി​ച്ചു.

ഇ​ത് ജ​ന​ങ്ങ​ളു​ടെ തീ​രു​മാ​ന​മാ​ണ്. അ​തി​നെ ബ​ഹു​മാ​നി​ക്കു​ന്നു. മോ​ദി​യെ​യും ബി​ജെ​പി നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും പ്രി​യ​ങ്ക വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ മു​ന്ന​ണി 271 സീ​റ്റു​ക​ളി​ലാ​ണ് വി​ജ​യി​ച്ച​ത്. 81 സീ​റ്റു​ക​ളി​ൽ മു​ന്ന​ണി ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​പി​എ മു​ന്ന​ണി​ക്ക് 68 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​ൻ സാ​ധി​ച്ച​ത്. 18 സീ​റ്റു​ക​ളി​ൽ യു​പി​എ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.