വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രെ സ​ഹാ​യി​ച്ച ക​സ്റ്റം​സ് സൂ​പ്ര​ണ്ട് അ​റ​സ്റ്റി​ൽ
Friday, May 24, 2019 1:18 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ക​സ്റ്റം​സ് സൂ​പ്ര​ണ്ട് അ​റ​സ്റ്റി​ൽ. വി. ​രാ​ധാ​കൃ​ഷ്ണ മേ​നോ​നെ​യാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ് (ഡി​ആ​ർ​ഐ) അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ഡ്യൂ​ട്ടി​യി​ൽ ഉ​ള്ള​പ്പോ​ഴാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ന്ന​തെ​ന്ന് ഡി​ആ​ർ​ഐ ക​ണ്ടെ​ത്തി.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്വ​ർ​ണ​ക്ക​ട​ത്തി​നു പി​ന്നി​ൽ ചി​ല ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ഡി​ആ​ർ​ഐ​ക്കു നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​വ​ർ​ക്ക് വ​ലി​യ തു​ക​യാ​ണ് ക​ട​ത്ത​ൽ സം​ഘം കൈ​ക്കൂ​ലി​യാ​യി ന​ൽ​കു​ന്ന​ത്. സ്വ​ർ​ണ ക​ട​ത്ത് ന​ട​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഡി​ആ​ർ​ഐ​ക്ക് ഈ ​വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ഇ​താ​ണ് രാ​ധാ​കൃ​ഷ്ണ മേ​നോ​ന്‍റെ അ​റ​സ്റ്റി​ലേ​ക്കു ന​യി​ച്ച​ത്.

സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബ്യൂ​ട്ടീ​ഷ്യ​ൻ സെ​റീ​ന​യു​മാ​യി ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ചി​ല​ർ അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന​തി​ന്‍റെ വി​വ​ര​ങ്ങ​ൾ ഡി​ആ​ർ​ഐ​ക്ക് ല​ഭി​ച്ചി​രു​ന്നു.

മേ​യ് 13-നാ​ണ് 25 കി​ലോ സ്വ​ർ​ണ​വു​മാ​യി തി​രു​മ​ല സ്വ​ദേ​ശി സു​നി​ൽ​കു​മാ​ർ, ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി സെ​റീ​ന എ​ന്നി​വ​രെ ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​സ്ക​റ്റി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ഒ​മാ​ൻ എ​യ​ർ​വേ​യ്സി​ന്‍റെ വി​മാ​ന​ത്തി​ലാ​ണ് ഇ​രു​വ​രും എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.