ജു​ഡീ​ഷ​റി​യു​ടെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കും, പ​ക്ഷേ സം​ര​ക്ഷ​ണം വേ​ണം: മു​ഖ്യ​മ​ന്ത്രി
Saturday, May 25, 2019 6:03 PM IST
തി​രു​വ​ന​ന്ത​പു​രം: ജു​ഡീ​ഷ​റി​യു​ടെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന എ​ക്സി​ക്യൂ​ട്ടീ​വാ​ണ് കേ​ര​ള​ത്തി​ലു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ങ്ങ​നെ ചെ​യ്യു​ന്പോ​ൾ എ​ക്സി​ക്യൂ​ട്ടീ​വി​നെ​തി​രെ സ്ഥാ​പി​ത ശ​ക്തി​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് വ​രാം. അ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന് ജു​ഡീ​ഷ​റി ഉ​ണ്ടാ​വേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മ​ങ്ങ​ൾ വ​ൻ തോ​തി​ൽ അ​നു​കൂ​ല​മാ​ക്കാ​നും അ​ഭി​ഭാ​ഷ​ക​രെ ത​ങ്ങ​ളു​ടെ സേ​വ​ക​രാ​ക്കി കൂ​ടെ നി​ർ​ത്താ​നും കോ​ർ​പ​റേ​റ്റു​ക​ൾ വി​ജ​യി​ച്ചി​ട്ടു​ണ്ട്. നീ​തി​ന്യാ​യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രി​ൽ​നി​ന്ന് സാ​മൂ​ഹ്യ ജാ​ഗ്ര​ത​യു​ണ്ടാ​യാ​ൽ നി​യ​മ​ത്തി​ലെ പ​ഴു​തു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള ദു​രു​പ​യോ​ഗം ത​ട​യാ​നാ​വു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നി​യ​മ​വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്നം മ​ന​സി​ലാ​ക്കാ​നും പ​രി​ഹ​രി​ക്കാ​നും സാ​ധി​ക്ക​ണ​മെ​ങ്കി​ൽ ശ​ക്ത​മാ​യ വൈ​ജ്ഞാ​നി​ക അ​ടി​ത്ത​റ​യു​ണ്ടാ​വ​ണം. നി​യ​മ​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്തു​ക​യാ​ണ് ഇ​തി​നു​ള്ള മാ​ർ​ഗ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.