വി​ര​മി​ച്ച് ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞ് ബ്രി​ട്ടീ​ഷ് താ​ര​ത്തി​ന് ഒ​ളി​മ്പി​ക്സ് മെ​ഡ​ൽ
Wednesday, June 12, 2019 6:24 PM IST
ല​ണ്ട​ൻ: ബ്രി​ട്ട​ന്‍റെ ഗോ​ൾ​ഡി സെ​യ്ഴ്സി​ന് 2008 ഒ​ളി​മ്പി​ക്സ് ജാ​വ​ലി​ൻ വെ​ങ്ക​ല മെ​ഡ​ൽ. 11 വ​ർ​ഷ​ത്തി​നു ശേ​ഷം അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ഗോ​ൾ​ഡി​ക്ക് വെ​ങ്ക​ല മെ​ഡ​ൽ ല​ഭി​ക്കു​ന്ന​ത്. ബെ​യ്ജിം​ഗ് ഒ​ളി​മ്പി​ക്സി​ലെ ജാ​വ​ലി​ൻ മൂ​ന്നാം സ്ഥാ​ന​ക്കാ​രി​യാ​യ റ​ഷ്യ​യു​ടെ മ​രി​യ അ​ബാ​കു​മോ​വ ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഗോ​ൾ​ഡി വെ​ങ്ക​ല മെ​ഡ​ലി​നു അ​ർ​ഹ​യാ​യ​ത്.

മാം​സ​പേ​ശി​ക​ള്‍ ദൃ​ഢ​മാ​ക്കാ​നു​ള്ള നി​രോ​ധി​ത മ​രു​ന്ന്‌ അ​ബാ​കു​മോ​വ ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഡോ​ൾ​ഡി​ക്ക് ല​ണ്ട​ൻ സ്റ്റേ​ഡി​യ​ത്തി​ൽ അ​ടു​ത്ത മാ​സം 20 ന് ​മെ​ഡ​ൽ ന​ൽ​കും. ര​ണ്ടു വ​ർ​ഷം മു​മ്പ് സെ​യ്ഴ്സ് അ​ത്‌​ല​റ്റി​ക്സി​ൽ​നി​ന്നും വി​ര​മി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.