ജ​യി​ലു​ക​ളി​ലെ ഫോ​ൺ ഉ​പ​യോ​ഗം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു
Friday, July 12, 2019 12:12 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ലെ ത​ട​വു​കാ​രു​ടെ ഫോ​ൺ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു. ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​കം സം​ഘം ഫോ​ൺ​വി​ളി അ​ന്വേ​ഷി​ക്കും. ലോ​ക്ക​ൽ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും ചേ​ർ​ന്നു​ള്ള പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ക്കാ​ൻ ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ട്ടു.

ക​ണ്ണൂ​ർ, വി​യ്യൂ​ർ, പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 70 മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജ​യി​ൽ മേ​ധാ​വി ഋ​ഷി​രാ​ജ് സിം​ഗ് ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഫോ​ൺ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 21 കേ​സു​ക​ളാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷി​ക്കു​ക.

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നാ​ണു കൂ​ടു​ത​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്ന​ലെ പി​ടി​കൂ​ടി​യ ര​ണ്ടെ​ണ്ണം അ​ട​ക്കം 54 എ​ണ്ണ​മാ​ണ് ത​ട​വു​കാ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. തൃ​ശൂ​ർ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 16 ഫോ​ണു​ക​ളും പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ ജ​യി​ൽ മാ​റ്റു​ക​യും സെ​ല്ലു​ക​ൾ മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു.

ചി​ല ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണു ജ​യി​ലി​നു​ള്ളി​ൽ ത​ട​വു​കാ​ർ​ക്കു മൊ​ബൈ​ൽ ഫോ​ണും ക​ഞ്ചാ​വ് അ​ട​ക്ക​മു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ളും എ​ത്തി​ക്കു​ന്ന​തെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സെ​ൻ​ട്ര​ൽ ജ​യി​ലു​ക​ളി​ലെ 150 ജീ​വ​ന​ക്കാ​രെ സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.