ബി​ജെ​പി​യി​ൽ "ക​റു​ത്ത ആ​ടു​ക​ൾ' ഉ​ണ്ട്; വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ ജ​യി​ക്കു​മെ​ന്ന് സി​ദ്ധ​രാ​മ​യ്യ
Saturday, July 13, 2019 2:17 AM IST
ബം​ഗ​ളൂ​രു: വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ സ​ര്‍​ക്കാ​ര്‍ വി​ജ​യി​ക്കു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ സി​ദ്ധ​രാ​മ​യ്യ. ത​ങ്ങ​ൾ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. അ​തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​യി​ൽ "ക​റു​ത്ത ആ​ടു​ക​ൾ' ഉ​ണ്ട്. അ​തു​കൊ​ണ്ട് അ​വ​ർ​ക്ക് വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​നെ ഭ​യ​മാ​ണെ​ന്നും സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

എം​എ​ൽ​എ​മാ​രു​ടെ കൂ​ട്ട​രാ​ജി​യെ​ത്തു​ട​ർ​ന്നു​ള്ള പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും വി​ശ്വാ​സ​വോ​ട്ട് തേ​ടാ​ൻ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ക​ർ​ണാ​ട​ക​യി​ലെ വി​മ​ത എം​എ​ൽ​എ​മാ​രു​ടെ രാ​ജി​യി​ലും അ​വ​ർ​ക്കെ​തി​രാ​യ അ​യോ​ഗ്യ​താ ന​ട​പ​ടി​ക​ളി​ലും ത​ത്‌​സ്ഥി​തി തു​ട​രാനാണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന ചൊ​വ്വാ​ഴ്ച വ​രെ ത​ത്‌​സ്ഥി​തി തു​ട​രാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.