പാ​ക്കി​സ്ഥാ​ൻ വ്യോ​മ കോ​റി​ഡോ​ർ അ​ട​ച്ചു; ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ട്ടു
Thursday, August 8, 2019 3:19 AM IST
ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​ർ വി​ഭ​ജ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷം പു​തി​യ ത​ല​ത്തി​ലേ​ക്ക്. ബു​ധ​നാ​ഴ്ച പാ​ക്കി​സ്ഥാ​ൻ ത​ങ്ങ​ളു​ടെ വ്യോ​മ കോ​റി​ഡോ​ർ അ​ട​ച്ചു. ഇ​തോ​ടെ ഇ​ന്ത്യ​യി​ലേ​ക്കു വ​രി​ക​യും പോ​കു​ക​യും ചെ​യ്യു​ന്ന വി​മാ​ന​ങ്ങ​ൾ 12 മി​നി​റ്റ് അ​ധി​കം പ​റ​ക്കേ​ണ്ടി​വ​രും.

വി​മാ​ന​ങ്ങ​ൾ മ​റ്റു വ​ഴി​ക​ളി​ലൂ​ടെ തി​രി​ച്ചു​വി​ടാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പാ​ക് ന​ട​പ​ടി ഇ​ന്ത്യ​യെ അ​ധി​ക​മാ​യി ബാ​ധി​ക്കി​ല്ലെ​ന്ന് എ​യ​ർ ഇ​ന്ത്യ വ​ക്താ​വ് അ​റി​യി​ച്ചു.

പാ​ക്കി​സ്ഥാ​ൻ ആ​കാ​ശ​ത്തി​ലൂ​ടെ 50-ന് ​അ​ടു​ത്ത് ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​ന്നു​ണ്ട്. യു​എ​സ്, യൂ​റോ​പ്പ്, പ​ശ്ചി​മേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ളാ​ണ് ഇ​ത്.

ഫെ​ബ്രു​വ​രി 26-ന് ​ഇ​ന്ത്യ ബാ​ല​ക്കോ​ട്ടി​ലെ ഭീ​ക​ര​ക്യാ​ന്പു​ക​ൾ ആ​ക്ര​മി​ച്ച​തി​നു പി​ന്നാ​ലെ​യും പാ​ക്കി​സ്ഥാ​ൻ വ്യോ​മ​പാ​ത അ​ട​ച്ചി​രു​ന്നു. ഇ​ത് ജൂ​ലൈ പ​തി​നാ​റി​നാ​ണ് വീ​ണ്ടും തു​റ​ന്നു​ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.