ല​ഡാ​ക്ക് യു​എ​ന്നി​ൽ ച​ർ​ച്ച​യാ​യ​തി​ൽ സ​ന്തോ​ഷം; "നി​ല​പാ​ട് ​തെ​റ്റി​ച്ച്’ ല​ഡാ​ക്ക് എം​പി
Saturday, August 17, 2019 10:38 PM IST
ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്ക് വി​ഷ​യം ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യ​തി​ൽ സ​ന്തോ​ഷ​മെ​ന്ന് ബി​ജെ​പി​യു​ടെ ല​ഡാ​ക്ക് എം​പി ജം​യാം​ഗ് സെ​റിം​ഗ്. വെ​ള്ളി​യാ​ഴ്ച വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ടു സം​സാ​രി​ക്ക​വെ​യാ​ണു സെ​റിം​ഗ് ഇ​ന്ത്യ​യു​ടെ ഒൗ​ദ്യോ​ഗി​ക നി​ല​പാ​ടി​ൽ​നി​ന്നു വ്യ​തി​ച​ലി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യി​രു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​ണ് ല​ഡാ​ക്ക് ച​ർ​ച്ച​യാ​കാ​ൻ കാ​ര​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ ഭ​രി​ച്ചി​രു​ന്ന​പ്പോ​ൾ ല​ഡാ​ക്ക് യു​എ​ന്നി​ലോ പാ​ർ​ല​മെ​ന്‍റി​ൽ പോ​ലു​മോ ച​ർ​ച്ച​യാ​യി​രു​ന്നി​ല്ലെ​ന്നും സെ​റിം​ഗ് പ​റ​ഞ്ഞു.
വെ​ള്ളി​യാ​ഴ്ച ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ സ​ർ​ക്കാ​ർ തീ​രു​മാ​നം സം​ബ​ന്ധി​ച്ച് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ കൗ​ണ്‍​സി​ൽ അ​ട​ച്ചി​ട്ട മു​റി​യി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. അ​പൂ​ർ​വ​മാ​യി മാ​ത്രം ന​ട​ക്കു​ന്ന അ​ട​ച്ചി​ട്ട മു​റി​യി​ലു​ള്ള യോ​ഗ​ത്തി​ൽ കാ​ഷ്മീ​ർ വി​ഷ​യം ആ​ഭ്യ​ന്ത​ര കാ​ര്യം മാ​ത്ര​മാ​ണെ​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്. ഇ​തി​നു വി​രു​ദ്ധ​മാ​യാ​ണ് ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ എം​പി ഇ​പ്പോ​ൾ ന​ട​ത്തി​യ പ​രാ​മ​ർ​ശം.

ഈ ​മാ​സം അ​ഞ്ചി​നാ​ണ് ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ജ​മ്മു കാ​ഷ്മീ​രി​നെ വി​ഭ​ജി​ച്ച് ല​ഡാ​ക്ക്, ജ​മ്മു കാ​ഷ്മീ​ർ എ​ന്നീ ര​ണ്ടു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.