ക​വ​ള​പ്പാ​റ​യി​ൽ നി​ന്ന് ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി
Sunday, August 18, 2019 10:19 AM IST
എ​ട​ക്ക​ര(​മ​ല​പ്പു​റം): ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ഞാ​യ​റാ​ഴ്ച രാ​വി​ലെ ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം ആ​രു​ടെ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​തോ​ടെ ക​വ​ള​പ്പാ​റ​യി​ൽ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 41 ആ​യി. പ​തി​നെ​ട്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ​കൂ​ടി ദു​ര​ന്ത​ഭൂ​മി​യി​ൽ​നി​ന്നു ഇ​നി ക​ണ്ടെ​ടു​ക്കാ​നു​ണ്ട്.

ജി​പി​ആ​ർ (ഗ്രൗ​ണ്ട് പെ​നി​ട്രേ​റ്റിം​ഗ് റ​ഡാ​ർ) ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ന്ന​ത്തെ തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​ത്. തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നാ​യി ഹൈ​ദ​രാ​ബാ​ദ് നാ​ഷ​ണ​ൽ ജി​യോ​ഫി​സി​ക്ക​ൽ റി​സേ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘം എ​ത്തി. ര​ണ്ടു ശാ​സ്ത്ര​ജ്ഞ​ൻ​മാ​രും ഒ​രു ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റും മൂ​ന്നു ഗ​വേ​ഷ​ക​രും ഉ​ൾ​പ്പെ​ട്ട​താ​ണ് സം​ഘം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.