നാ​ടു​കാ​ണി ചു​ര​ത്തി​ൽ നാ​ലു മാ​സ​ത്തേ​ക്കു ഗ​താ​ഗ​ത​മി​ല്ല; സ​മാ​ന്ത​ര പാ​ത ആ​ലോ​ച​ന​യി​ൽ
Sunday, August 18, 2019 11:53 AM IST
മ​ല​പ്പു​റം: നാ​ടു​കാ​ണി ചു​ര​ത്തി​ലൂ​ടെ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​ൻ നാ​ലു മാ​സ​മെ​ങ്കി​ലും കാ​ല​താ​മ​സ​മു​ണ്ടാ​കു​മെ​ന്നു സ​ർ​ക്കാ​ർ വി​ല​യി​രു​ത്ത​ൽ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മാ​ന്ത​ര​പാ​ത നി​ർ​മി​ക്കാ​ൻ ആ​ലോ​ച​ന തു​ട​ങ്ങി. വ​നം വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ താ​ത്കാ​ലി​ക പാ​ത നി​ർ​മി​ക്കാ​നാ​ണ് ആ​ലോ​ച​ന.

നി​ല​ന്പൂ​രി​ൽ​നി​ന്ന് ഉൗ​ട്ടി, ബം​ഗ​ളു​രു ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലാ​ണു നാ​ടു​കാ​ണി ചു​രം. ക​ന​ത്ത മ​ഴ​യി​ൽ റോ​ഡ് ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം സ്തം​ഭി​ച്ചി​ട്ട് പ​ത്തി​ലേ​റെ ദി​വ​സ​മാ​യി. വ​ൻ പാ​റ​ക​ളാ​ണു റോ​ഡി​ൽ വീ​ണു കി​ട​ക്കു​ന്ന​ത്. വ​നം, ജി​യോ​ള​ജി വ​കു​പ്പു​ക​ളു​ടെ പി​ന്തു​ണ​യി​ല്ലാ​ത്ത​തും റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് ത​ട​സ​മാ​ണ്.

ക​ന​ത്ത മ​ഴ​ക്കി​ടെ ചു​ര​ത്തി​ലെ എ​ട്ടു കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്താ​ണ് വ്യാ​പ​ക​മാ​യി മ​ല​യി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ക​ഐ​സ്ആ​ർ​ടി​സി ബ​സ​ട​ക്കം മ​ണ്ണി​ടി​ച്ചി​ൽ സ​മ​യ​ത്ത് ചു​ര​ത്തി​ൽ കു​ടു​ങ്ങി. ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ത​മി​ഴ്നാ​ട് വ​ഴി​യാ​ണ് ഇ​വ പു​റ​ത്തെ​ത്തി​ക്കാ​നാ​യ​ത്.

മ​ര​ങ്ങ​ളും മ​ണ്ണും നീ​ക്കം ചെ​യ്യാ​ൻ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​ക്ഷെ പാ​ത​യി​ൽ വ​ന്ന​ടി​ഞ്ഞ കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ൾ സ്ഫോ​ട​നം ന​ട​ത്തി വേ​ണം മാ​റ്റാ​ൻ. ക​ല്ല് പൊ​ട്ടി​ച്ചു മാ​റ്റു​ന്ന​തി​ന് അ​ട​ക്കം വ​നം, ജി​യോ​ള​ജി വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി ആ​വ​ശ്യ​മു​ണ്ട്. മ​ണ്ണി​ടി​ച്ചി​ലി​ൽ ര​ണ്ടി​ട​ത്തു റോ​ഡ് 50 അ​ടി​യോ​ളം താ​ഴ്ച​യി​ൽ ഇ​ടി​ഞ്ഞു താ​ഴ്ന്നു. ര​ണ്ടി​ട​ത്തും പു​തി​യ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കേ​ണ്ട​തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.