മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: മൂന്ന് സിപിഎമ്മുകാരെ പുറത്താക്കി
Monday, August 19, 2019 1:24 PM IST
ത​ല​ശേ​രി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ണ്ഡ​ല​മായ ധർമടത്തെ നൂ​റു വ​ര്‍​ഷം പാ​ര​മ്പ​ര്യ​മു​ള്ള ധ​ര്‍​മ​ടം സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്. ത​ട്ടി​പ്പ് ന​ട​ത്തി​യ ഉ​ന്ന​ത സ്വാ​ധീ​ന​മു​ള്ള സി​പി​എം മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​രെ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും പു​റ​ത്താ​ക്കി.​

ഇവരിൽ ര​ണ്ട് പേ​ര്‍ നിലവിൽ സി​പി​എം ബ്രാ​ഞ്ച് ക​മ്മ​റ്റി അം​ഗ​ങ്ങ​ളും ഒ​രാ​ള്‍ പാ​ര്‍​ട്ടി അ​നു​ഭാ​വി​യു​മാ​ണ്. ത​ട്ടി​പ്പ് പു​റ​ത്തുവ​ന്ന് ഒ​രു വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ നേ​താ​ക്ക​ളു​ള്‍​പ്പെ​ടെ മൂ​ന്ന് പേ​രെ പു​റ​ത്താ​ക്കാ​ന്‍ സി​പി​എം നേ​തൃ​ത്വം ന​ല്‍​കു​ന്ന ഭ​ര​ണ സ​മി​തി തീ​രു​മാ​നി​ച്ച​ത്.

ധ​ര്‍​മ​ടം സ​ര്‍​വീ​സ് സ​ഹ​ക​ണ ബാ​ങ്കി​ലെ ജൂ​ണി​യ​ര്‍ ക്ലാ​ര്‍​ക്കും സി​പി​എം മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും വ​ള​ണ്ടി​യ​ര്‍ ക്യാ​പ്റ്റ​നു​മാ​യി​രു​ന്ന അ​ണ്ട​ല്ലൂ​രി​ലെ എം.​വി. വി​നീ​ഷ്, അ​ണ്ട​ല്ലൂ​ര്‍ സാ​യാ​ഹ്ന ശാ​ഖ​യി​ലെ മാ​നേ​ജ​ര്‍ ഇ​ൻ ചാ​ര്‍​ജ് പി.​സ​ജീ​വ് കു​മാ​ര്‍ എ​ന്ന സ​ജീ​വ​ൻ മാ​ഷ്, പ്യൂ​ണ്‍ പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​രെ​യാ​ണ് ബാങ്ക് പുറത്താക്കിയത്. ഭ​ര​ണ സ​മി​തി തീ​രു​മാ​നം സി​പി​എം ധ​ര്‍​മ​ടം സൗ​ത്ത്, നോ​ര്‍​ത്ത് ജ​ന​റ​ല്‍ ബോ​ഡി​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യും ചെ​യ്തു. പാ​ര്‍​ട്ടി ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ ന​ട​ന്ന റി​പ്പോ​ര്‍​ട്ടിം​ഗി​ന്‍റെ ഓ​ഡി​യോ പു​റ​ത്താ​യ​തോ​ടെ​യാ​ണ് അ​തീ​വ ര​ഹ​സ്യ​മാ​യി ന​ട​ന്ന പു​റ​ത്താ​ക്ക​ല്‍ വി​വ​രം പു​റംലോ​കം അ​റി​ഞ്ഞ​ത്.

ബാ​ങ്കി​ല്‍ ന​ട​ന്ന ഓ​ഡി​റ്റിം​ഗി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. വ​കു​പ്പുത​ല അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി ന​ട​ന്നെ​ങ്കി​ലും നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണ് പാ​ര്‍​ട്ടി നേ​തൃ​ത്വ​വും ഭ​ര​ണ സ​മി​തി​യും ചെ​യ്ത​തെ​ന്ന് നേ​ര​ത്തെ ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു.

എ​ന്നാ​ല്‍ അ​ടു​ത്ത നാ​ളി​ല്‍ ത​ല​ശേ​രി​യി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സി​പി​എം നേ​താ​വ് ക്ഷേ​മ പെ​ന്‍​ഷ​ന്‍ ത​ട്ടി​യെ​ടു​ത്ത് വി​വാ​ദ​മാ​കു​ക​യും ഈ ​നേ​താ​വി​നെ പാ​ര്‍​ട്ടി പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ധ​ര്‍​മ​ട​ത്തും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം ത​യാ​റാ​യ​തെ​ന്നാ​ണ് സിപിഎമ്മിനുള്ളിലെ അടക്കംപറച്ചിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.