മാ​തൃ​രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ​ല്ലാം ക്രി​മി​ന​ലു​ക​ളെ​ന്ന് പ്ര​ജ്ഞ സിം​ഗ്
Monday, August 19, 2019 9:51 PM IST
ഭോ​പ്പാ​ൽ: മാ​തൃ​രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ​ല്ലാം ക്രി​മി​ന​ലു​ക​ളാ​ണെ​ന്ന പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി എം​പി പ്ര​ജ്ഞ സിം​ഗ് ഠാ​ക്കൂ​ർ. കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കി​യ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു ക്രി​മി​ന​ലാ​ണെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ന്‍​മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ നേ​ര​ത്തേ വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് പ്ര​ജ്ഞാ സിം​ഗി​ന്‍റെ​യും പ​രാ​മ​ർ​ശം.

കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ എ​തി​ർ​ക്കു​ന്ന​വ​ർ രാ​ജ്യ​സ്നേ​ഹി​ക​ള​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യി​ലും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യി​ലും അ​ഭി​മാ​നം കൊ​ള്ളു​ന്ന​വ​രാ​ണ് യാ​ഥാ​ർ​ഥ രാ​ജ്യ​സ്നേ​ഹി​ക​ളെ​ന്നും പ്ര​ജ്ഞ പ​റ​ഞ്ഞു. അ​തേ​സ​മ​യം, നെ​ഹ്റു​വി​നെ​തി​രാ​യ പ്ര​ജ്ഞ​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെതിരേ കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി.

പ്ര​ജ്ഞയുടെ ച​രി​ത്രം മ​റ​ച്ചു​വ​യ്ക്കാ​നാ​കി​ല്ല. അ​വ​രു​ടെ ഉ​ള്ളി​ലു​ള്ള ഗോ​ഡ്സെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ സം​സാ​രി​ക്കു​ന്ന​ത്. ഗോ​ഡ്സെ​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ൽ​നി​ന്നു​ള്ള​വ​രാ​ണ് പ്ര​ജ്ഞ​യും ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നു​മൊ​ക്കെ. അ​വ​ര്‍ ഗാ​ന്ധി​ക്കെ​തി​രേ​യും നെ​ഹ്റു​വി​നെ​തി​രേ​യും മോ​ശം വാ​ക്കു​ക​ള്‍ പ​റ​യു​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശോ​ഭ ഒ​സാ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.