ന​ടു​റോ​ഡി​ൽ ഏ​റ്റു​മു​ട്ടി സി​പി​എം-​സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ; ആ​റു പേ​ർ​ക്ക് പ​രി​ക്ക്
Wednesday, August 21, 2019 2:45 AM IST
കൊ​ല്ലം: പ​ത്ത​നാ​പു​ര​ത്ത് സി​പി​എം-​സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ന​ടു​റോ​ഡി​ൽ ഏ​റ്റു​മു​ട്ടി. സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ട​ക്കം ആ​റു പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ​ത്ത​നാ​പു​ര​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഘ​ട​നാ​മാ​റ്റ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളാ​ണു പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നാ​ണു സൂ​ച​ന.

സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​രാ​യ മ​ത്സ്യ ക​യ​റ്റി​റ​ക്കു തൊ​ഴി​ലാ​ളി​ക​ളി​ൽ ചി​ല​ർ എ​ഐ​റ്റി​യു​സി​യി​ലേ​ക്കു മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളാ​ണു പ്ര​ശ്ന​ങ്ങ​ൾ​ക്കു തു​ട​ക്കം. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ ക​ല്ലും​ക​ട​വി​ൽ എ​ത്തി​യ മ​ത്സ്യം ഇ​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പാ​ർ​ട്ടി വി​ട്ട​വ​രു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

ക​ല്ലും​ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ഇ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണു സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഇ​വ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ലാ​ത്തി വീ​ശി. തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സ് വാ​ഹ​ന​മു​ൾ​പ്പെ​ടെ ആ​റോ​ളം വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു. സ്ഥ​ല​ത്തു സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ഡെ​ൻ​സ​ൻ വ​ർ​ഗീ​സ്, റെ​ജി​മോ​ൻ, നാ​ലു പോ​ലീ​സു​കാ​ർ എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്നു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പു​ന​ലൂ​ർ-​കാ​യം​കു​ളം റോ​ഡ് ഉ​പ​രോ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.