രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ്: ന​ളി​നി​യു​ടെ പ​രോ​ൾ കാ​ലാ​വ​ധി നീ​ട്ടി
Thursday, August 22, 2019 6:49 PM IST
ചെ​ന്നൈ: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ പ്രതി ന​ളി​നി​യു​ടെ പ​രോ​ള്‍ കാ​ലാ​വ​ധി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി നീ​ട്ടി. പ​രോ​ള്‍ കാ​ലാ​വ​ധി ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് മൂ​ന്ന്‍ ആ​ഴ്ച​ത്തേ​യ്ക്ക് കൂ​ടി നീ​ട്ടി ന​ൽ​കി​യ​ത്.

പ​രോ​ൾ നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ളി​നി ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ന​ളി​നി​യു​ടെ അ​പേ​ക്ഷ​യി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ മ​റു​പ​ടി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​രോ​ൾ നീ​ട്ടി ന​ൽ​കി​യ​ത്.

മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നു​മാ​യാ​ണ് ക​ഴി​ഞ്ഞ മാ​സം 25ന് ​ന​ളി​നി​യ്ക്ക് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഒരു മാസത്തെ പ​രോ​ൾ അ​നു​വ​ദി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.