മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭയിലേക്ക് മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി ആം​ആ​ദ്മി പാ​ർ​ട്ടി
Saturday, August 24, 2019 3:04 AM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി ആം​ആ​ദ്മി പാ​ർ​ട്ടി.​ആം​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ സം​സ്ഥാ​ന ഘ​ട​കം യോ​ഗം ചേ​ര്‍​ന്നാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പ്ര​ചാ​ര​ണ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു.

മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ എ​ല്ലാ മേ​ഖ​ല​യി​ലും പ​രാ​ജ​യ​മാ​ണെ​ന്നും ആം​ആ​ദ്മി പാ​ർ​ട്ടി ആ​രോ​പി​ച്ചു. സം​സ്ഥാ​ന​ത്ത് ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷം പോ​ലും ശ​ബ്ദ​മു​യ​ര്‍​ത്തു​ന്നി​ല്ലെ​ന്നും പാ​ർ​ട്ടി വ​ക്താ​വ് പ​റ​ഞ്ഞു.

ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ണ പ​രാ​ജ​യ​മാ​ണ്. ഒ​രി​ക്ക​ല്‍ വി​ക​സി​ത സം​സ്ഥാ​ന​മെ​ന്നാ​യി​രു​ന്ന മ​ഹാ​രാ​ഷ്ട്ര​യെ​ക്കു​റി​ച്ച് കേ​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വി​ടെ ഇ​ന്നു​ള്ള​ത്, വ​ര​ള്‍​ച്ച, ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ, കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ത​ക​ര്‍​ച്ച, തൊ​ഴി​ലി​ല്ലാ​യ്മ, ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ര്‍​ച്ച, അ​ഴി​മ​തി, ഉ​ദ്യോ​ഗ​സ്ഥ​ഭ​ര​ണം, സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലെ ത​ക​ര്‍​ച്ച എ​ന്നി​വ​യാ​ണെ​ന്നും ആം​ആ​ദ്മി പാ​ർ​ട്ടി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.