ബിജെപിയിലേക്കെന്ന പ്രചരണം തള്ളി പി.ജയരാജൻ
Thursday, September 12, 2019 5:05 PM IST
കണ്ണൂർ: താൻ ബിജെപിയിൽ ചേരുന്നുവെന്ന വ്യാജ പ്രചരണങ്ങൾക്കെതിരേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ രംഗത്ത്. സംഘപരിവാറും ചില മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമാണ് ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് പിന്നിലെന്നും ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

രാഷ്ട്രീയ ജീവിതത്തിന്‍റെ ഭൂരിഭാഗവും സംഘപരിവാർ ശക്തികൾക്കെതിരേയുള്ള പോരാട്ടമായിരുന്നു. അത് ഇപ്പോഴും തുടരുകയാണ്. അതിനാൽ തന്നെ ഇത്തരം വ്യാജ വാർത്തകൾ ജനങ്ങൾക്കിടയിൽ വിലപ്പോകില്ലെന്നും പി.ജയരാജൻ വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.