ബ​ട്‌​ല​ർ ര​ക്ഷി​ച്ചു; ഇം​ഗ്ല​ണ്ട് ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ
Thursday, September 12, 2019 11:28 PM IST
ഓ​വ​ല്‍: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന ടെ​സ്റ്റി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രേ ഇം​ഗ്ല​ണ്ട് ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ. ഒ​ന്നാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ഇം​ഗ്ല​ണ്ട് എ​ട്ടി​ന് 271 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. അ​ർ​ധ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ ജോ​സ് ബ​ട്‌​ല​റും (64) ജാ​ക്ക് ലീ​ച്ചു​മാ​ണ് (10) ക്രീ​സി​ൽ. ജോ​റൂ​ട്ടി​ന്‍റെ​യും (57) ബേ​ൺ​സി​ന്‍റെ​യും (47) ബ​ട്‌​ല​റു​ടേ​യും പ്ര​ക​ട​ന​മാ​ണ് ഇം​ഗ​ണ്ടി​നെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്.

തു​ട​ക്ക​ത്തി​ലെ ഓ​പ്പ​ണ​ർ ഡെ​ൻ​ലി​യെ (14) ഇം​ഗ്ല​ണ്ടി​ന് ന​ഷ്ട​മാ​യി​രു​ന്നു. ഇ​തോ​ടെ ക്രീ​സി​ൽ ഒ​ന്നു ചേ​ർ​ന്ന റൂ​ട്ടും ബേ​ൺ​സും ചേ​ർ​ന്ന് വെ​ള്ള​ക്കാ​രെ മു​ന്നോ​ട്ടു​ന​യി​ച്ചു. ഇ​വ​രു​ടെ കൂ​ട്ടു​കെ​ട്ട് 76 റ​ൺ​സാ​ണ് കു​റി​ച്ച​ത്. പി​ന്നീ​ട് കൂ​ട്ട​ത്ത​ക​ർ​ച്ച​യെ അ​ഭി​മു​ഖീ​ക​രി​ച്ച ഇം​ഗ്ല​ണ്ടി​നെ ബ​ട്‌​ല​റാ​ണ് ര​ക്ഷി​ച്ച​ത്. മി​ച്ച​ൽ‌ മാ​ർ​ഷ് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. കു​മ്മി​ൻ​സും ഹേ​സി​ൽ​വു​ഡും ര​ണ്ടു വീ​തം വി​ക്ക​റ്റ് വീ​ഴ്ത്തി.

പ​ര​മ്പ​ര​യി​ല്‍ 2-1 ന് ​പി​ന്നി​ലാ​ണ് ഇം​ഗ്ല​ണ്ട്. എ​ങ്കി​ലും അ​വ​സാ​ന പോ​രാ​ട്ടം വി​ജ​യി​ച്ച് പ​ര​മ്പ​ര സ​മ​നി​ല​യി​ലാ​ക്കാ​നാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ശ്ര​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.