മ​ഴ​ക്കെ​ടു​തി: കേ​ന്ദ്രം 2101 കോ​ടി ന​ൽ​ക​ണ​മെ​ന്നു കേ​ര​ളം; മെ​മ്മോ​റാ​ണ്ടം കൈ​മാ​റി
Monday, September 16, 2019 10:29 PM IST
കൊ​ച്ചി: പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ൽ മൂ​ല​വും ഉ​ണ്ടാ​യി​ട്ടു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്താ​നു​ള്ള കേ​ന്ദ്ര​സം​ഘം കൊ​ച്ചി​യി​ലെ​ത്തി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​ഴം​ഗ സം​ഘ​മാ​ണു കൊ​ച്ചി​യി​ലെ​ത്തി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു സം​സ്ഥാ​ന ദു​രി​താ​ശ്വാ​സ ക​മ്മീ​ഷ​ണ​ർ ഡോ. ​വി.​വേ​ണു കേ​ന്ദ്ര മാ​ന​ദ​ണ്ഡ​പ്ര​കാ​രം ത​യാ​റാ​ക്കി​യ 2101.9 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച മെ​മ്മോ​റാ​ണ്ടം കേ​ന്ദ്ര​സം​ഘ​ത്തി​നു സ​മ​ർ​പ്പി​ച്ചു. ശ​രി​യാ​യ നാ​ശ​ന​ഷ്ടം ഇ​തി​നും പ​തി​ൻ​മ​ട​ങ്ങ് വ​രു​മെ​ങ്കി​ലും കേ​ന്ദ്ര മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് മാ​ത്ര​മേ മെ​മ്മോ​റാ​ണ്ടം ത​യാ​റാ​ക്കി ന​ൽ​കാ​ൻ സാ​ധി​ക്കൂ.

അ​ടു​ത്ത​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ മൂ​ല​മു​ള്ള ദു​ര​ന്തം 68 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യാ​ണു കേ​ര​ളം നേ​രി​ടു​ന്ന​ത് എ​ന്നു ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി കേ​ന്ദ്ര സം​ഘ​ത്തെ അ​റി​യി​ച്ചു. ആ​യ​തി​നാ​ൽ സാ​ധാ​ര​ണ​യി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി കേ​ര​ള​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മെ​മ്മോ​റാ​ണ്ട​ത്തി​നു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നു കേ​ന്ദ്ര​സം​ഘ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

2018 ലെ ​പ്ര​ള​യ​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ​നി​ന്ന് ക​ര​ക​യ​റി വ​ന്നു​കൊ​ണ്ടി​രു​ന്ന കേ​ര​ള സ​മൂ​ഹ​ത്തി​നു 2019 ലെ ​പ്ര​ള​യം വ​ലി​യ തി​രി​ച്ച​ടി​യാ​ണു ന​ൽ​കി​യ​ത്. ക​വ​ള​പ്പാ​റ​യി​ലെ​യും പു​തു​മ​ല​യി​ലെ​യും ര​ണ്ടു വ​ലി​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യ​ത് 76 വി​ല​പ്പെ​ട്ട ജീ​വ​നു​ക​ളാ​ണ്. 31,000 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി​യാ​ണു ന​ഷ്ട​പ്പെ​ട്ട​ത്. കേ​ന്ദ്ര മാ​ന​ദ​ണ്ഡ പ്ര​കാ​രം ത​ന്നെ 41 കോ​ടി രൂ​പ​യു​ടെ നാ​ശ​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ജ​ല​സേ​ച​ന മേ​ഖ​ല​യി​ൽ 116 കോ​ടി​യു​ടെ ന​ഷ്ട​വും വൈ​ദ്യു​തി മേ​ഖ​ല​യി​ൽ 103 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​വും പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ൾ​ക്കും പാ​ല​ങ്ങ​ൾ​ക്കും 205 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​വും ത​ദ്ദേ​ശ സ്ഥാ​പ​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള നി​ർ​മി​തി​ക​ൾ​ക്ക് 170 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​വും ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 316 കോ​ടി രൂ​പ​യും ക്യാ​ന്പു​ക​ളു​ടെ​യും മ​റ്റും ന​ട​ത്തി​പ്പി​ന് 265 കോ​ടി രൂ​പ​യും വീ​ടു​ക​ളു​ടെ നാ​ശ​ന​ഷ്ട​ത്തി​ന് 748 കോ​ടി രൂ​പ​യും കേ​ന്ദ്ര മാ​ന​ദ​ണ്ഡ പ്ര​കാ​രം നാ​ശ​ന​ഷ്ട​മാ​യി ക​ണ​ക്കാ​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ൽ സ​ദ​ർ​ശ​നം ന​ട​ത്തു​ന്ന കേ​ന്ദ്ര സം​ഘം 20 ന് ​തി​രു​വന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി, റ​വ​ന്യൂ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് മ​ന്ത്രി എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മ​ട​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.