ബം​ഗ്ലാ​ദേ​ശ് ടീ​മി​ൽ അ​ഴി​ച്ചു​പ​ണി; സൗ​മ്യ സ​ർ​ക്കാ​ർ പു​റ​ത്ത്
Tuesday, September 17, 2019 12:48 AM IST
ധാ​ക്ക: ത്രി​രാ​ഷ്‌​ട്ര ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ തോ​ൽ​വി​ക്കു​ പി​ന്നാ​ലെ ബം​ഗ്ലാ​ദേ​ശ് ടീ​മി​ൽ അ​ഴി​ച്ചു​പ​ണി. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും തി​ക​ഞ്ഞ പ​രാ​ജ​യ​മാ​യി​രു​ന്ന സൗ​മ്യ സ​ർ​ക്കാ​രി​ന് സ്ഥാ​നം ന​ഷ്ട​പ്പെ​ട്ടു. പു​തു​മു​ഖ യു​വ ബാ​റ്റ്സ്മാ​ൻ മു​ഹ​മ്മ​ദ് ന​യീം ടീ​മി​ലെ​ത്തി.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ സിം​ബാ​ബ്‌​വെ​യോ​ട് ജ​യി​ച്ച ബം​ഗ്ലാ​ദേ​ശ് ഞാ​യ​റാ​ഴ്ച അ​ഫ്ഗാ​നോ​ട് 25 റ​ണ്‍​സി​ന് തോ​റ്റു. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ തു​ട​ർ​ച്ച​യാ​യ 12-ാം ട്വ​ന്‍റി-20 ജ​യ​മാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ട്വ​ന്‍റി-20 ജ​യ​മെ​ന്ന സ്വ​ന്തം റി​ക്കാ​ർ​ഡും ഇ​തോ​ടെ അ​ഫ്ഗാ​ൻ തി​രു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.